Saturday, March 14, 2026 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 07.52 AM

മലപ്പുറം ചെറുമുക്കില്‍ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം ; 26 ബൈക്കുകള്‍ കത്തിനശിച്ചു

uploads/news/2026/02/823377/fire111.jpg

മലപ്പുറം: ചെറുമുക്കില്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മലപ്പുറം ജിഎല്‍പി സ്‌കൂളിന് സമീപമുള്ള വര്‍ക്ക്‌ഷോപ്പിലാണ് തീപ്പിടുത്തം ഉണ്ടായത്. രാത്രി 1 മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്.

വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്ന പുതിയതും പഴയതുമായ 26 ബൈക്കുകളാണ് കത്തിപ്പോയത്. സമീപവാസികളായ തമിഴ്‌നാട്ടുകാരാണ് തീപ്പിടുത്തം കണ്ടെത്തിയത്. ഇവര്‍ പറഞ്ഞത് അനുസരിച്ചായിരുന്നു ആളുകള്‍ ഇവിടേയ്ക്ക് ഓടിയെത്തിയത്.

തിരൂരില്‍ നിന്നും താനൂരില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്്. തൊട്ടടുത്ത മൃഗാശുപത്രിയിലേക്കും തീ പടര്‍ന്നു. മൃഗാശുപത്രിയിലെ മരുന്നുകളും ചില ഡോക്യുമെന്റുകളും കത്തിനശിച്ചതായിട്ടാണ് വിവരം.

Ads by Google
Sunday 01 Feb 2026 07.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW