-->
പ്രമുഖ ബില്‍ഡര്‍ സി ജെ റോയ്‌യുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നടി സീമ ജി. നായര്‍. '' എന്താണെന്നറിയില്ല, എന്തിനാണെന്നറിയില്ല.. എന്ത് എഴുതണമെന്നും അറിയില്ല.. ആദരാഞ്ജലികള്‍ എന്നല്ലാതെ ഒന്നും പറയാനില്ല.''- സീമയുടെ വാക്കുകള്‍.
ഇന്നലെ ഉച്ചയോടെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ അശോക് നഗറിലുളള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.