Sunday, March 15, 2026 Last Updated 21 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

പേപ്പട്ടിയുടെ കടിയേറ്റു പശു ചത്തു; മനംനൊന്ത്‌ കര്‍ഷകന്‍ ജീവനൊടുക്കി

uploads/news/2026/01/823309/7.jpg

കാസര്‍ഗോഡ്‌: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ വിഷം കഴിച്ച്‌ ജീവനൊടുക്കി. മുളിയാര്‍ കോട്ടൂര്‍ ബാലനടുക്കയിലെ നാരായണനാ(80)ണു മരിച്ചത്‌.
വ്യാഴാഴ്‌ച രാവിലെയാണ്‌ ഇദ്ദേഹത്തെ പറമ്പില്‍ അവശനിലയില്‍ കാണപ്പെട്ടത്‌. വിഷം കഴിച്ചതായുള്ള സംശയത്തെത്തുടര്‍ന്ന്‌ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു. അറിയപ്പെടുന്ന നെല്ല്‌, കമുക്‌ കര്‍ഷകനും ക്ഷീര കര്‍ഷകനുമായിരുന്നു നാരായണന്‍. ഏതാനും ദിവസംമുമ്പ്‌ അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ പശുവിനെ കടിച്ചിരുന്നു. പശുവിന്‌ കുത്തിവെയ്‌പ്‌ എടുത്തിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതു നാരായണനെ വലിയ വിഷമത്തിലാക്കിയിരുന്നുവെന്നും ഇതായിരിക്കും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ദീര്‍ഘകാലം കാംകോ ജീവനക്കാരനായിരുന്ന നാരായണന്‍ വിരമിച്ച ശേഷമാണ്‌ മുഴുവന്‍ സമയ കര്‍ഷകനായത്‌. സംഭവത്തില്‍ ആദൂര്‍ പോലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തു. പത്മാവതിയാണ്‌ ഭാര്യ. മക്കള്‍: വിനോദ്‌, വിജു, ബിന്ദു. മരുമക്കള്‍: സുചിത്ര, രജിത, കൃഷ്‌ണന്‍.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW