Saturday, March 14, 2026 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 09.20 AM

'റോയ്‌യുടെ വിയോഗം വേദനിപ്പിക്കുന്നു, എനിക്കൊരു സുഹൃത്തിനേക്കാള്‍ ഉപരിയായിരുന്നു അദ്ദേഹം' ; മോഹന്‍ലാല്‍

on, the

പ്രമുഖ ബില്‍ഡര്‍ സി ജെ റോയ്‌യുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. റോയ്‌യുടെ വിയോഗം വേദനിപ്പിക്കുന്നു എന്നും തനിക്ക് അദ്ദേഹം ഒരു സുഹൃത്തിനേക്കാള്‍ ഉപരിയായിരുന്നു എന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വേളയില്‍ അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന സി ജെ റോയ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിച്ചതും മോഹന്‍ലാല്‍ സിനിമകളാണ്.

മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ' കാസനോവ' എന്ന ചിത്രത്തിലുടെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിനിമ നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം ആന്റണി പെരുമ്പാവൂരുമായി ചേര്‍ന്നാണ് സി ജെ റോയ് കാസനോവ നിര്‍മിച്ചത്. തൊട്ടടുത്ത വര്‍ഷം മോഹന്‍ലാലും മീര ജാസ്മിനും പ്രധാന വേഷങ്ങളില്‍ എത്തിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രവും നിര്‍മിച്ചു. ഈ സിനിമയും ആശിര്‍വാദ് സിനിമാസിനൊപ്പം ആന്റണി പെരുമ്പാവൂരുമായി ചേര്‍ന്നാണ് ഒരുക്കിയത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ കോ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായിരുന്നു സി ജെ റോയ്. 100 കോടിയിലായിരുന്നു ചിത്രം ഒരുങ്ങിയത്.

ഇന്നലെ ഉച്ചയോടെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ അശോക് നഗറിലുളള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW