-->
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനായി എത്തിയ ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ഐശ്വര്യ രാജേഷ്. സഖാവ്, പുലിമട, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളിലൂടെയും ഐശ്വര്യ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. പിന്നീട് തമിഴ്, മലയാളം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി ഐശ്വര്യ രാജേഷ് മാറി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന ചിത്രങ്ങള്‍ വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ സാരിയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് ഐശ്വര്യ രാജേഷ്. പടാന്‍ പടോല സാരിയഴകിലാണ് ഐശ്വര്യയുടെ പുതിയ ചിത്രങ്ങള്‍. ചരിത്രവും പൈതൃകവും ചാരുതയും നെയ്തെടുക്കുന്ന കാലാതീതമായ കലാരൂപമായ പടാൻ പടോലയുടെ ഭംഗിയാണ് ഈ സാരിയുടെ ഓരോ ത്രെഡിലുമുള്ളത്. ‘‘നിങ്ങളുടെ ജീവിതകാലം മുഴുവൻ, നിങ്ങൾ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഐശ്വര്യ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. രജനി സാരീസില്‍ നിന്നുള്ള ഡിസൈനര്‍ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഒരു മുഗള്‍ രാജ്ഞിയെപ്പോലെ അതിസുന്ദരിയായി തിളങ്ങുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗായി മാറുകയാണ്.