-->
തിരുവനന്തപുരം: പുതിയ ബജറ്റ് പ്രഖ്യാപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരുതല്‍. ജില്ലാപഞ്ചായത്തുകള്‍ പ്രത്യേക വികസന ഫണ്ടിന്റെ പ്രഖ്യാപനവും നടത്തി. ലോക്കല്‍ ബോര്‍ഡ് ഓഫ് ഫിനാന്‍സ് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു. ജിഎസ്ടി വരുമാനത്തില്‍ സംസ്ഥാനത്തിന് നഷ്ടം വന്നതായും പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മാതൃക സംസ്ഥാന കേന്ദ്ര ബന്ധത്തില്‍ കേന്ദ്ര ബന്ധത്തില്‍ കേന്ദ്ര സര്‍ക്കാരിന് പാലിക്കാവുന്നതാണെന്ന് ധനമന്ത്രി. കേന്ദ്ര ആനൂകൂല്യം വാങ്ങാന്‍ കേരളത്തിന് ഒത്തൊരുമയില്ലെന്നും പറഞ്ഞു. കടമെടുപ്പ് പരിധി കുറച്ചെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്‌നം പരിഹരിക്കുമെന്ന് ധനമന്ത്രി. മുന്‍ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും.
കേരളത്തിന്റെ പൊതുകടം കുറഞ്ഞെന്നും കേരളം കടം കയറി തകര്‍ന്നുവെന്ന് കാര്യഗൗരവുമുള്ള ആരും പറയില്ലെന്നും പറഞ്ഞു. ജിഎസ്ടി പരിഷ്‌കരണത്തിലൂടെ 8000 കോടിയുടെ വാര്‍ഷിക നഷ്ടമുണ്ടാകുമെന്നും വ്യക്തമാക്കി.
ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നതായും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ 25 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയില്‍ കണ്ടെത്തുകയാണെന്നും മറ്റ് സംസ്ഥാനങ്ങല്‍ക്ക് 50 ശതമാനം ലഭിക്കുമ്പോഴാണ് കേരളത്തോടുളള അവഗണനയെന്നും പറഞ്ഞു.