Saturday, March 14, 2026 Last Updated 50 Min 6 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 25 Jan 2026 11.38 PM

ശ്വാസം കിട്ടാതെ പിടയുന്ന ഭര്‍ത്താവിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ആ ഭാര്യ കരഞ്ഞു വിളിച്ച്‌ അപേക്ഷിച്ചിട്ടും കരിങ്കല്‍ ഹൃദയമുള്ള ആശുപത്രി കനിഞ്ഞില്ല; ചികിത്സ കിട്ടാതെ രോഗി മരിച്ചു

വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ കൊല്ലംകോണം സ്വദേശി ബിസ്‌മിര്‍ (37) മരണപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌.
uploads/news/2026/01/822570/k2.jpg

തിരുവനന്തപുരം: ശ്വാസം കിട്ടാതെ പിടയുന്ന ഭര്‍ത്താവിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ആ ഭാര്യ കരഞ്ഞു വിളിച്ച്‌ അപേക്ഷിച്ചിട്ടും കരിങ്കല്‍ ഹൃദയമുള്ള ആശുപത്രി
അധികൃതര്‍ വാതില്‍ തുറന്നില്ലെന്ന്‌ വ്യക്‌തം. വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ കൊല്ലംകോണം സ്വദേശി ബിസ്‌മിര്‍ (37) മരണപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. ആശുപത്രി ജീവനക്കാരുടെ അനാസ്‌ഥ വെളിപ്പെടുത്തുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ അനാസ്‌ഥയ്‌ക്ക്‌ തെളിവാണ്‌. ആശുപത്രി മുറ്റത്ത്‌ അതീവ ഗുരുതരാവസ്‌ഥയില്‍ നില്‍ക്കുന്ന ബിസ്‌മിറിന്റെ അവസാന നിമിഷങ്ങളാണ്‌ ദൃശ്യങ്ങളിലുള്ളത്‌. കഴിഞ്ഞ 19നാണ്‌ കേരളത്തെ നടുക്കിയ സംഭവം. കടുത്ത ശ്വാസതടസം അനുഭവപ്പെട്ട ബിസ്‌മിറിനെ ഭാര്യ ജാസ്‌മിനാണ്‌ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചത്‌. എന്നാല്‍
കണ്ടത്‌ വിജനമായ ആശുപത്രി പരിസരം. വാതിലുകളെല്ലാം കൊട്ടിയടച്ച നിലയിലായിരുന്നു.സഹായത്തിനായി പലതവണ കോളിങ്‌ ബെല്‍ അടിച്ചിട്ടും ആരും പുറത്തു വന്നില്ലെന്ന്‌ കുടുംബം ആരോപിക്കുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനും വിളിച്ചു കൂവലിനും
ശേഷമാണ്‌ ഒരു ഡോക്‌ടര്‍ പുറത്തേക്ക്‌ വരാന്‍ പോലും തയാറായത്‌. പ്രാഥമിക ചികിത്സ നല്‍കാനോ രോഗിയെ ഒന്ന്‌ പരിശോധിക്കാനോ പോലും തയാറാകാതെ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. ആശുപത്രിക്ക്‌ മുന്നിലെ ഗേറ്റ്‌ പോലും തുറന്നു കൊടുക്കാതെ കാട്ടിയ ക്രൂരത
ബിസ്‌മിറിന്റെ ജീവനെടുത്തു. മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും ഈ മുപ്പത്തിയേഴുകാരന്‍ മരണത്തിന്‌ കീഴടങ്ങിയിരുന്നു. രോഗിയുടെ നില മോശമായതിനാലാണ്‌ മെഡിക്കല്‍ കോളജിലേക്ക്‌ വിട്ടതെന്ന ആശുപത്രി
അധികൃതരുടെ വിശദീകരണം പച്ചക്കള്ളമാണെന്ന്‌ സി.സി.ടിവി ദൃശ്യങ്ങള്‍ വ്യക്‌തമാക്കുന്നു. രോഗിയെ തിരിഞ്ഞു നോക്കാതിരുന്ന ജീവനക്കാര്‍ക്കെതിരേ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം മെഡിക്കല്‍ ഓഫീസറെ സമീപിച്ചിരിക്കുകയാണ്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW