-->
ജഗതി വേര്‍സസ് ജഗതി, കോമഡി ടൈം എന്നീ പരിപാടികളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. തുടക്കം മിനിസ്ക്രീനിലാണെങ്കിലും തിലകം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് കഴിഞ്ഞു. പിന്നീട് നര്‍മ്മരസമുള്ള ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.
എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് പോക്സോ കേസ്. അടുത്ത ബന്ധുവിന്റെ നാല് വയസുളള മകളെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കസബ പോലീസിന്റേതായിരുന്നു നടപടി. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞത്.
ഈ കേസു വന്നപ്പോള്‍ ജയചന്ദ്രന് താങ്ങും കരുത്തുമായി നിന്നത് ഭാര്യ ബസന്തിയാണ്. തന്റെ ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബസന്തി മുന്നിട്ടിറങ്ങി. അതോടെയാണ് കൂട്ടിക്കല്‍ ജയചന്ദ്രനെ സപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം കൂടിയത്.
ഇപ്പോഴിതാ കൂട്ടിക്കല്‍ ജയചന്ദ്രന് പോക്‌സോ കേസില്‍ ജാമ്യം നേടിയെടുത്തതിന് പിന്നാലെ കോഴിക്കോട് പ്രസ് ക്ലബില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്ന ബസന്തിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി പറഞ്ഞത്. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ ബസന്തിയെ പൊന്നാട അണിയിച്ച് ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു ഈ പ്രതികരണം. ഭർത്താവിനെതിരായ പോക്‌സോ കേസില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീം കോടതി വരെ കേസ് നടത്തി ജാമ്യം നേടിയെടുത്തത് ബസന്തിയാണെന്ന് രാഹുല്‍ ഈശ്വർ ചടങ്ങില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ബസന്തി മാധ്യമങ്ങളോട് സംസാരിച്ചത്.
‘‘സത്യം പറഞ്ഞാല്‍ ഞാനും ഒരു അതിജീവിതയാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് കേസ് വന്നത്. ജയേട്ടന്റെ ഭാഗത്ത് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമില്ല. ഞാനും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ്. എനിക്കൊരൊറ്റ കാര്യമേ പറയാനുള്ളു. ആണുങ്ങളെ വിശ്വസിക്കാം. പക്ഷേ കുറച്ച് പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കരുത്. ഈ കേസ് വന്നപ്പോള്‍ ഞാൻ പഠിച്ച പാഠമാണത്.
എന്തെങ്കിലുമൊരു ദേഷ്യം വരുമ്പോള്‍ ആണുങ്ങളെ ജയിലിലടയ്‌ക്കാൻ വേണ്ടി ഇങ്ങനെ കള്ളക്കേസ് കൊടുക്കുമ്പോള്‍ ചിന്തിക്കണം അവർക്കും ഒരു കുടുംബമുണ്ടെന്ന്. ഒരിക്കലും ഞങ്ങള്‍ ആത്മഹത്യ ചെയ്യില്ല. സത്യം എന്നായാലും പുറത്തുവരും. ചേട്ടനിത് ചെയ്‌തിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് എനിക്കാണ്. ഞാനെന്നും ഒപ്പമുണ്ടാകും. എല്ലാ ആണുങ്ങള്‍ക്കും എന്ത് സപ്പോർട്ടിനും ഞാൻ ഉണ്ടാകും...’’ ബസന്തി പറഞ്ഞു.