-->
ഉത്തർപ്രദേശിലെ കാൺപൂരിൽ വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഭാര്യയെ മറ്റു മൂന്നു പുരുഷൻമാർക്കൊപ്പം കിടപ്പുമുറിയിൽ സാഹചര്യത്തിൽ കണ്ടതിനെ തുർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പറയുന്നത്. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് വച്ച ശേഷം പ്രതി അടുത്ത ദിവസം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി പോലീസ് പറഞ്ഞു.
പ്രതിയായ സച്ചിൻ സിംഗ് കഴിഞ്ഞ ഒരു മാസമായി ഭാര്യ ശ്വേത സിങ്ങിനൊപ്പം ഒരു വാടക മുറിയിൽ താമസിച്ച് വരികയായിരുന്നു. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇവർ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് രജിസ്റ്റർ വിവാഹം നടത്തിയത്.
സച്ചിൻ പോലീസിന് നൽകിയ മൊഴി പ്രകാരം, ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു. ജോലിക്ക് പോയ സമയത്ത്, മഹാരാജ്പൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള അടുത്ത മുറികളിൽ താമസിച്ചിരുന്ന രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായി അവൾ ബന്ധം സ്ഥാപിച്ചിരുന്നതായി അയാൾ ആരോപിച്ചു.
രണ്ട് ദിവസം മുമ്പ് താൻ നാട്ടിലേക്ക് പോവുകയാണെന്നും അന്ന് രാത്രി തിരിച്ച് വരില്ലെന്നും സച്ചിൻ ഭാര്യയെ അറിയിച്ചു. എന്നാൽ രാത്രി അപ്രതീക്ഷിതമായി തിരിച്ചെത്തിയ അയാൾ ഭാര്യ രണ്ടു പേരോടൊപ്പം കട്ടിലിൽ കിടക്കുന്നതായി കണ്ടതായി അവകാശപ്പെട്ടു. മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ ശ്രമിച്ചെങ്കിലും ഭാര്യ തന്നെ ആക്രമിക്കാൻ പുരുഷന്മാരെ പ്രകോപിപ്പിച്ചതായും ആരോപിക്കുന്നു. പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി എല്ലാവരെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.