-->
മന്ത്രി സജി ചെറിയാൻ മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി.
ഇടതുപക്ഷത്തിന്റേത്ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും അതിനെ എതിർക്കുന്ന നിലപാടാണ് . ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചെറുക്കപ്പെടണം. സജി ചെറിയാൻ പറഞ്ഞതും അതു തന്നെയാണ്. സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്നും വളച്ചൊടിച്ച് വാർത്ത വന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സംസ്ഥാന തല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. സ്വപ്നം കാണുന്ന ജോലി ലഭിക്കുന്നത് വരെ സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. അർഹരായവർക്ക് 1000 രൂപ വീതം ഒരു വർഷം ലഭിക്കും. 18 മുതൽ 30 വയസ് വരെയുള്ളവരെ പരിഗണിക്കും. 5 ലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈനായി പദ്ധതിയിൽ അപേക്ഷിക്കാമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.