Saturday, March 14, 2026 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 08.36 AM

ജാമ്യഹര്‍ജിയും ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രണ്ടു കേസുള്‍ ഇന്ന് കോടതിയില്‍

uploads/news/2026/01/821658/rahul-123.jpg

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാം ബലാത്സംഗക്കേസിലാണ് നടപടി. അതേസമയം മൂന്നാം ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനില്‍ക്കുന്നതാണെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷന്‍സ് കോടതിയുടെ നിലപാട് വസ്തുതാ വിരുദ്ധമാണെന്നും വാദിക്കും. അന്വേഷണത്തിനിടെ എസ്ഐടിക്ക് ഇതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സെഷന്‍സ് കോടതി തെളിവുകള്‍ പരിഗണിച്ചില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.

പരാതി നല്‍കാന്‍ വൈകിയത് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും അതിജീവിതയുടെ മൊഴി വിശദമായി പരിഗണിക്കുന്നതില്‍ സെഷന്‍സ് കോടതി പരാജയപ്പെട്ടതായും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പരാതി നല്‍കാന്‍ വൈകുന്നതില്‍ സുപ്രീംകോടതി തന്നെ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ഹര്‍ജിയിലുണ്ട്. ജസ്റ്റിസ് സി.ജയചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW