Saturday, March 14, 2026 Last Updated 37 Min 8 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 12.24 AM

വിമര്‍ശനം സതീശനെതിരല്ല: എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

uploads/news/2026/01/821606/Satheesan-Suku.jpg

കോട്ടയം: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‌ എതിരാണ്‌ തന്റെ വിമര്‍ശനമെന്ന വ്യാഖ്യാനം ശരിയല്ലെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മോശമായി ചിത്രീകരിക്കുന്നത്‌ ഏത്‌ രാഷ്ട്രീയനേതാവാണെങ്കിലും അവര്‍ക്കതു ഭൂഷണമല്ലെന്നാണു പറഞ്ഞതെന്നും വിശദീകരണം.

എന്‍.എസ്‌.എസുമായി ഐക്യത്തോടെ പോകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം താന്‍ ശരിവയ്‌ക്കുകയായിരുന്നുവെന്ന്‌ സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്‌.എസ്‌. നേതൃത്വവുമായി ആലോചിച്ച്‌ സംഘടനയുടെ അടിസ്‌ഥാനമൂല്യങ്ങള്‍ക്കു കോട്ടംവരാത്തവിധം ഐക്യമാകാമെന്ന അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്‌.

ഇക്കാര്യത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ വെള്ളാപ്പള്ളി നടേശനെ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്‌ ഏത്‌ രാഷ്ട്രീയനേതാവാണെങ്കിലും അവര്‍ക്കത്‌ ഭൂഷണമല്ലെന്ന്‌ പറഞ്ഞിരുന്നു. ഇതു പക്ഷേ, എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും സതീശനെതിരേ എന്ന രീതിയിലേക്കു വ്യാഖ്യാനിക്കുകയായിരുന്നു.

എന്‍.എസ്‌.എസ്‌.-എസ്‌.എന്‍.ഡി.പി. ഐക്യം എന്ന വിഷയത്തിന്റെ പേരില്‍ അനാവശ്യമായ രാഷ്‌ട്രീയപരിഗണന തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും നല്‍കിയത്‌ ശരിയായില്ല. എന്‍.എസ്‌.എസ്‌.- എസ്‌.എന്‍.ഡി.പി. ഐക്യം യാഥാര്‍ഥ്യമാകാന്‍ ഇരുസംഘടനകള്‍ മാത്രം വിചാരിച്ചാല്‍ മതി. അതിന്‌ ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW