-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്നും ടേം ഇളവ് ചര്‍ച്ചയായിട്ടില്ലെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി.സി.പി.എമ്മിന് കേരളത്തില്‍ മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണെന്നും ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും എംഎ ബേബി പറഞ്ഞു. മുസ്ലിം-ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. ഹിന്ദുത്വ വര്‍ഗീയ സംഘങ്ങളാണ് ഇതിനുപിന്നിലുള്ളത്. ബി.ജെ.പി. സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വമാണ് ഇതിന് കാരണം. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം ചര്‍ച്ച ചെയ്യും. അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും.-ബേബി പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പിയെ ശക്‌തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി ഒന്നിച്ചു നിന്നു. അതുകൊണ്ടാണ് ബി.ജെ.പി. പലയിടത്തും വിജയിച്ചത്. മൃദു ഹിന്ദുത്വ സമീപനമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിനുള്ളത് എന്ന തോന്നല്‍ വരുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു.
കേരളത്തിലെ ഇടതുപക്ഷത്തിന് മൃദുഹിന്ദുത്വം എന്ന് ആരോപിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണുള്ളത്. പത്തുവര്‍ഷം കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം നടന്നിട്ടില്ലെന്നതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമാണ്. നവോത്ഥാന നായകന്മാരുടെ അടക്കം പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്.-എം.എ. ബേബി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മ്മാജനം സാധ്യമാക്കിയതില്‍ സര്‍ക്കാരിനെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച രീതിയില്‍ ലേബര്‍ കോഡുകള്‍ വിജ്‌ഞാപനം ചെയ്യില്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തെയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെയും സഖ്യകക്ഷികളുടെയും ഒപ്പം പാര്‍ട്ടി മത്സരിക്കും. വരാന്‍ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ കമ്മിറ്റി വിലയിരുത്തി. കേരളത്തില്‍ വിജയത്തിനായി സര്‍ക്കാരിന്റെ നേട്ടത്തിലൂന്നിയ പ്രചാരണത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനുമേല്‍ അടിച്ചേല്‌പിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ തുറന്ന് കാട്ടും.
ഫെബ്രുവരി 12 ലെ സംയുക്‌ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് കേന്ദ്ര കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. തൊഴിലുറപ്പ് നിയമം ഇല്ലായ്‌മ ചെയ്‌തതിനെതിരായി പാര്‍ട്ടി ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജനുവരി 30ന് ആരംഭിച്ച് ഫെബ്രുവരി അഞ്ചുവരെ ഒരാഴ്‌ചക്കാലത്തേക്ക് ആണ് ക്യാമ്പയിന്‍ നടത്തുക.-എം.എ. ബേബി പറഞ്ഞു.
സജി ചെറിയാനെ ന്യായീകരിച്ച് ബേബി
മുസ്ലിം ലീഗിനെതിരായ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തെയും എം.എ. ബേബി ന്യായീകരിച്ചു. ലീഗിന്റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്‌ട്രീയമാണെന്നും മലപ്പുറത്ത് ജയിച്ചവരുടെ പട്ടിക നോക്കിയാല്‍ മതിയെന്നുമായിരുന്നു സജി ചെറിയാന്റെ പ്രസ്‌താവന.
വടക്കേ ഇന്ത്യയിലേതു പോലെ കേരളത്തെയും വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമമെന്നാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും അതിന് ഉപയോഗിച്ച ഭാഷയും വാചകവും എന്താണെന്ന കാര്യം മനസിലാക്കാനായിട്ടില്ലെന്നും ബേബി പറഞ്ഞു. മത സംഘടനകളെ ഇടതുപക്ഷം ചേര്‍ത്തുപിടിക്കുന്നുവെന്ന് പറഞ്ഞത് അടിസ്‌ഥാനരഹിതമാണെന്നും ബേബി വ്യക്‌തമാക്കി. എന്‍.എസ്.എസും എസ്.എന്‍.ഡി.പി. യോഗവും യാജിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് പറയുമ്പോള്‍ അത് എന്തിനുവേണ്ടിയാണെന്ന് നോക്കിയിട്ടേ പ്രതികരിക്കാന്‍ കഴിയുവെന്നും ബേബി പറഞ്ഞു.