Saturday, March 14, 2026 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 01.11 PM

' വ്യാജ പ്രചരണം' ; ധനുഷും മൃണാള്‍ ഠാക്കൂറുമായുളള വിവാഹവാര്‍ത്ത നിഷേധിച്ച് നടനോട് അടുത്ത വൃത്തങ്ങള്‍

marriage

നടന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും തമ്മിലുളള വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്. പ്രണയദിനമായ ഫെബ്രുവരി 14-ന് ഇരുവരും വിവാഹിതരാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വിവാഹവാര്‍ത്തയും പ്രചരിച്ചത്. എന്നാല്‍, അത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്ന് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ടുചെയ്തു.

വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് നടനോട് അടുത്ത ഒരാള്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടിലുളളത്. ' തീര്‍ത്തും വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചാരണമാണ്. അതില്‍ വീഴരുത്', എന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നത്. വ്യാജപ്രചാരണങ്ങളെ തളളിക്കളയാനും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇരുവരും തമ്മിലെ വിവാഹ അഭ്യൂഹങ്ങള്‍ക്ക് വിരാമമായതും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ മകള്‍ ഐശ്വര്യയാണ് ധനുഷിന്റെ മുന്‍ പങ്കാളി. 2004-ല്‍ വിവാഹം കഴിഞ്ഞ ഇവര്‍ 2024-ല്‍ വിവാഹമോചിതരായി. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. മഹാരാഷ്ട്രയിലെ ധുലെയില്‍ മറാഠി കുടുംബത്തിലാണ് മൃണാള്‍ ഠാകൂറിന്റെ ജനനം. മറാഠി- ഹിന്ദി സിനിമകളിലൂടെ അരങ്ങേറിയ മൃണാള്‍ ഠാക്കൂര്‍, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം ' സീതാരാമ' ത്തിലൂടെയാണ് പാന്‍-ഇന്ത്യന്‍ ശ്രദ്ധനേടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW