Thursday, March 12, 2026 Last Updated 23 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 12.14 PM

‘സാരായയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ;ഉള്ളിലും പുറത്തും ബ്യൂട്ടിഫുള്ളായ വ്യക്തി;നിന്നോടിപ്പോഴും പ്രണയത്തിലാണ്...’സിദ്ധാര്‍ത്ഥിന് ഹൃദയം കവരും ജന്മദിനാശംസകള്‍ കുറിച്ച് കിയാര അദ്വാനി

ബോളിവുഡിന്റെ സ്റ്റൈലിഷ് താരമായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് ഇപ്പോഴിതാ ഹൃദയം തുളുമ്പുന്ന ജന്മദിനാശംസകള്‍ കുറിക്കുകയാണ് അഭിനേത്രിയും താരപത്നിയുമായ കിയാര അദ്വാനി.
Sidharth Malhotra, Kiara Advani
Kiara Advani's birthday wishes to Sidharth Malhotra (Image Source: Instagram)

സ്റ്റുഡന്റ്സ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സ്റ്റൈലിഷ് താരമാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. സിനിമാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന താരത്തിന് സിനിമയില്‍ ഗോഡ്ഫാദര്‍മാരുമില്ലായിരുന്നു, എങ്കിലും വളരെ പെട്ടെന്ന് ജനപ്രീതി നേടാന്‍ താരത്തിനു കഴിഞ്ഞു. പിന്നീടിങ്ങോട്ട് വ്യത്യസ്തമായ കരുത്തുറ്റ ഒരുപാട് നായകവേഷങ്ങളും വില്ലന്‍ കഥാപാത്രങ്ങളും സിദ്ധാര്‍ത്ഥ് ചെയ്ത് ഹൃദയം കീഴടക്കി.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെയാണ് സിദ്ധാര്‍ത്ഥ് തന്റെ പ്രണയിനിയും ബോളിവുഡിന്റെ പ്രിയ അഭിനേത്രിയുമായ കിയാര അദ്വാനിയെ വിവാഹം ചെയ്തത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ തങ്ങളുടെ ആദ്യത്തെ കണ്മണിയെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. സാരായാ എന്ന് പേരിട്ടിരിക്കുന്ന മകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ഇവരുടെ രണ്ടാളുടെയും ലോകം. വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് സിദ്ധാര്‍ത്ഥിപ്പോള്‍.
ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് പ്രണയാതുരമായ ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ് കിയാര അദ്വാനി. ഇവരുടെ മകള്‍ സാരായയുടെ ‘പ്രിയപ്പെട്ട മനുഷ്യൻ’ എന്നാണ് കിയാര സിദ്ധാര്‍ത്ഥിനെ കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ‘‘സാരായയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ, ഉള്ളിലും പുറത്തും വളരെ ബ്യൂട്ടിഫുള്ളായ വ്യക്തി ഇപ്പോഴും നിന്നോട് പ്രണയത്തിലാണ്. ഇപ്പോൾ നമ്മുടെ കുഞ്ഞിനും അങ്ങനെ തന്നെ... ജന്മദിനാശംസകൾ, ഭർത്താവേ...’’ എന്നാണ് സിദ്ധാര്‍ത്ഥിന്റെ ചിത്രം പങ്കിട്ട് കിയാര അദ്വാനി കുറിച്ചിരിക്കുന്നത്.
നീല ഷർട്ടും ഓറഞ്ച് ഷോർട്ട്സും ധരിച്ച സിദ്ധാർത്ഥിന്റെ ഒരു സ്റ്റൈലിഷ് ചിത്രമാണ് കിയാര കുറിപ്പിന്റെ കൂടെ പങ്കിട്ടിരിക്കുന്ന ആദ്യ ഫോട്ടോ, രണ്ടാമത്തെ ചിത്രം ‘സാരായാസ് പപ്പാ’, ‘ഡാഡി കൂൾ’ എന്നീ വാക്കുകൾ ആലേഖനം ചെയ്ത, ഹാപ്പി ബര്‍ത്ത്ഡേ ലവ് എന്ന കേക്ക് ​ടോപ്പറുമുള്ള ജന്മദിന കേക്കിന്റേതാണ്. മൂന്നാമതായി കിയാര പങ്കിട്ടിരിക്കുന്നത് ഒരു ഷോര്‍ട്ട് വീഡി​യോയാണ്. തന്റെ ഭർത്താവിനായി ‘ബാർ ബാർ ദിൻ യേ ആയേ, ബാർ ബാർ ദിൽ യേ ഗായേ’ എന്ന് കിയാര മൈക്കിലൂടെ പാടുന്നതും, ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറും ഡിസൈനർ മനീഷ് മൽഹോത്രയും ആഘോഷങ്ങളിൽ പങ്കുചേരുന്നതും എല്ലാം കണ്ട് നിറഞ്ഞ ചിരിയോടെ സിദ്ധാര്‍ത്ഥ് കേക്ക് കഴിക്കുന്നതും, കിയാരയും സിദ്ധാര്‍ത്ഥും കൂടി കേക്ക് മുറിക്കാനൊരുങ്ങുന്നതുമൊക്കെ ഈ വീഡി​യോയിലുണ്ട്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും സ്നേഹവും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്.

ബോളിവുഡിലെ സ്റ്റൈലിഷ് താരം തന്റെ 41-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. പ്രായം കൂടുമ്പോഴും കൂടുതല്‍ ചെറുപ്പമാകുന്ന സിദ്ധാർത്ഥിന്റെ ശരീര പ്രകൃതിയും ഫിറ്റ്‌നസും ഇപ്പോഴും ആരാധകര്‍ എടുത്തു പറയുന്നു. വർക്കൗട്ടുകള്‍ മാത്രമല്ല, ചിട്ടയായ ഭക്ഷണക്രമവുമാണ് താരത്തിന്റെ ഫിറ്റ്നെസ്സ് മന്ത്ര.
‘ഷേര്‍ഷാ’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയതാണ് കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും തമ്മിലുള്ള പ്രണയം. 2023 ലാണ് ഒരു സ്വപ്നതുല്യമായ ചടങ്ങിൽ വച്ച് സിദ്ധാര്‍ത്ഥും കിയാരയും വിവാഹിതരായി.
2025 മാർച്ചിൽ, ദമ്പതികൾ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ആരാധകരെ അറിയിച്ചു. ‘‘നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം... ഉടൻ വരുന്നു...’’ എന്ന് കുറിച്ചാണ് ഇവര്‍ സന്തോഷം പങ്കിട്ടത്. 2025 ജൂലൈ 16 ന്, അവർ തങ്ങളുടെ പെൺകുഞ്ഞിനെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ‘‘ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറിയിരിക്കുന്നു. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. കിയാരയും സിദ്ധാർത്ഥും...’’ എന്നാണ് കുഞ്ഞിനെ സ്വീകരിച്ച് ഇവര്‍ കുറിച്ചത്.
പ്രൊഫഷണൽ രംഗത്ത്, സിദ്ധാർത്ഥ് മൽഹോത്ര അവസാനമായി അഭിനയിച്ചത് ജാൻവി കപൂറിനൊപ്പം പരം സുന്ദരിയിലാണ്. തമന്ന ഭാട്ടിയ ഒരു പ്രധാന വേഷം ചെയ്യുന്ന വാൻ: ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.

Ads by Google
Saturday 17 Jan 2026 12.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW