Sunday, March 15, 2026 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 12.17 PM

സ്വർണ വില ഉയരത്തിൽ തന്നെ; നിരക്ക് അറിയാം

uploads/news/2026/01/821254/gold img.gif

തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞിട്ടും കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 280 രൂപ വർധിച്ച് 1,05,440 രൂപയായും ഗ്രാമിന് 35 രൂപ ഉയർന്ന് 13,180 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിൽ ഔൺസിന് 4,621 ഡോളറിൽ നിന്ന് 4,543 ഡോളറിലേക്ക് വില താഴ്ന്നിരുന്നു. പിന്നീട് നഷ്ടം നേരിയ തോതിൽ നികത്തി 4,596 ഡോളർ എന്ന നിലയിലെത്തിയെങ്കിലും, മുൻപത്തെ വിലയെ അപേക്ഷിച്ച് 23.05 ഡോളർ കുറവാണ് ഇപ്പോഴുള്ളത്. രാജ്യാന്തര തലത്തിലെ ഈ കുറവ് പക്ഷെ പ്രാദേശിക വിപണിയിൽ പ്രതിഫലിച്ചില്ല.

യുഎസ്-വെനസ്വേലയുമായി ബന്ധപ്പെട്ട ആശങ്കയാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്. വെനസ്വേലയിലെ പ്രശ്‌നങ്ങള്‍, ഇറാനിലെ പ്രക്ഷോഭം എന്നിവയാണ് ക്രൂഡ് ഓയില്‍ വില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമാകും. സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW