Saturday, March 14, 2026 Last Updated 50 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.41 AM

2026 ല്‍ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റുമായി ഭരദ്വാജ്; ടെന്‍ഷനടിച്ച് മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍

baradwaj-rangan

2026 ല്‍ താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയുമായി സിനിമ നിരൂപകന്‍ ഭരദ്വാജ് രംഗന്‍. നിരൂപകന്‍, അവതാരകന്‍ തുടങ്ങിയ നിലയിലെല്ലാം ഏറെ പ്രശസ്തനാണ് ഭരദ്വാജ്. സിനിമകളെക്കുറിച്ചുള്ള ഭരദ്വാജ് രംഗത്തിന്റെ കാഴ്ചപ്പാടുകളും റിവ്യുകളും വിലയിരുത്തലുകളുമെല്ലാം പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. എന്നാല്‍ ബിആറിന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ പട്ടിക ആരാധകരില്‍ ഞെട്ടലാണുണ്ടാക്കുന്നത്.

അതിന് കാരണം പോയ വര്‍ഷത്തെ അദ്ദേഹത്തിന്റെ പട്ടികയായിരുന്നു. ബിആറിന്റെ 2025ലെ കാത്തിരിക്കുന്ന സിനിമകളിലുണ്ടായിരുന്ന ഒരു സിനിമ പോലും ബോക്‌സ് ഓഫീസില്‍ നിലം തൊട്ടിരുന്നില്ല. തഗ്ഗ് ലൈഫ്, ദേവ, ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ്, സിക്കന്ദര്‍, കൂലി, പരാശക്തി എന്നിവയായിരുന്നു 2025 ന്റെ തുടക്കത്തില്‍ ഭരദ്വാജ് പങ്കുവച്ച പട്ടികയിലുണ്ടായിരുന്നത്. ഈ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയപ്പട്ടു.

2026 ല്‍ ഭരദ്വാജ് രംഗന്‍ കാത്തിരിക്കുന്നത് സിനികമളുടെ പട്ടികയിലുള്ളത് 10 ചിത്രങ്ങളാണ്. ഇതില്‍ രണ്ട് മലയാള സിനിമകളുമുണ്ട്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്ന ദൃശ്യം പരമ്പരയിലെ മൂന്നാം സിനിമയാണ് ഒന്ന്. രണ്ടാമത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന പാട്രിയറ്റാണ്. മഹേഷ് നാരായണന്‍ ഒരുക്കുന്ന പാട്രിയറ്റ് പട്ടികയില്‍ രണ്ടാമതും ദൃശ്യം 3 ഒമ്പതാമതുമാണുള്ളത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ലവ് ആന്റ് വാര്‍ ആണ്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലവ് ആന്റ് വാര്‍. പാട്രിയറ്റ്, രാമായണ, വെട്ടുവം, കറ, ടോക്‌സിക്, സ്പിരിറ്റ്, അരസന്‍, ദൃശ്യം 3, ധുരന്ധര്‍ 2 എന്നിങ്ങനെയാണ് പട്ടിക. എന്തായാലും ഈ സിനിമകളുടെ ഭാവി എന്താകുമെന്ന് കണ്ടറിയണമെന്നാണ് ആരാധകര്‍ പറയുന്നത്.

Ads by Google
Saturday 17 Jan 2026 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW