Saturday, March 14, 2026 Last Updated 26 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.12 AM

ട്രെന്‍ഡിനൊപ്പം അനന്യയും; കുഞ്ഞു അബ്രാമിനും കൂട്ടുകാരി സുഹാനയ്ക്കുമൊപ്പം താരം, ശ്രദ്ധനേടി ചിത്രങ്ങള്‍

ananya-panday
photo-www.instagram.com/ananyapanday/

2016-2026ട്രെന്‍ഡ് (2026 is the new 2016' trend0 സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലടക്കം പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് സിനിമാതാരങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് തന്റെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ.

2016 ല്‍ നടി സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ പകര്‍ത്തിയ ചിത്രങ്ങളുള്‍പ്പെടെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അനന്യ ഷെയര്‍ ചെയ്തിട്ടുണ്ട്. കൗമാരപ്രായമുളള അനന്യ തനിച്ച് നില്‍ക്കുന്ന ചിത്രങ്ങളും ബന്ധുവായ അഹാന്‍ പാണ്ഡെയ്ക്ക് രാഖി കെട്ടുന്നതിന്റെയും സ്‌കൂളില്‍ നിന്നും കിട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ അഭിമാനത്തോടെ പിടിച്ചിരിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇവയില്‍ ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം ഖാനോടൊപ്പമുളള അനന്യയുടെ ചിത്രമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. കൂടാതെ അനന്യയും സുഹാന ഖാനും ഒപ്പമുളള ഒരു പഴയ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോ ഫില്‍റ്റര്‍ ഉപയോഗിച്ചാണ് ഈ രസകരമായ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

തന്റെ 18 ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ചിത്രവും അനന്യ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പ്രായപൂര്‍ത്തിയായതിനെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ടുളള ഒരു ക്ലാപ്പ്‌ബോര്‍ഡുമായാണ് അനന്യ ഈ ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്.

അനന്യയുടെ ഈ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സുഹാനയും നടി ഷനായ കപൂറും പോസ്റ്റിന് താഴെ കമന്റുമായെത്തി. അതെന്റെ ഓറഞ്ച് ഡ്രസ്സ് ആണ് എന്നാണ് ഷനായ കപൂര്‍ കുറിച്ചത്. ഓറഞ്ച് ബിക്കിനി ഐക്കണിക് എന്നാണ് സുഹാന ഖാന്‍ വിശേഷിപ്പിച്ചത്. തന്റെ അനുജനുമൊത്തുളള അനന്യയുടെ ചിത്രം കണ്ട് ബ്‌റാം ക്യൂട്ടി എന്നും സുഹാന കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 17 Jan 2026 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW