-->
തമിഴ്‌നാട്ടില്‍ പൊങ്കല്‍ പോരാട്ടം യുവ നടന്മാര്‍ തമ്മില്‍ ആണ്. കാര്‍ത്തി ചിത്രം ' വാ വാത്തിയാര്‍', ശിവകാര്‍ത്തികേയന്റെ ' പരാശക്തി', ജീവ നായകനായി എത്തുന്ന ' തലൈവര്‍ തമ്പി തലയ്മയിലു' മാണ് പൊങ്കല്‍ റിലീസായി എത്തിയത്. ഇതില്‍ പരാശക്തിയും ജീവയുടെ തലൈവര്‍ തമ്പി തലയ്മയിലുമാണ് പ്രേക്ഷക അഭിപ്രായം നേടി മുന്നേറുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം ജീവയുടെ ശക്തമായ തിരിച്ചുവരവു കൂടിയാണിത്. ശിവകാര്‍ത്തികേയനും ജീവയും തമ്മില്‍ മത്സരമുണ്ട് എന്ന തരത്തില്‍ ഫാന്‍ ഗ്രൂപ്പുകളിലും ആരാധകര്‍ക്കിടയിലും തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഒരു വര്‍ഷം മുമ്പ് ശിവകാര്‍ത്തികേയനെക്കുറിച്ച് ജീവ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ കുത്തിപ്പൊക്കിയത്. ' അഗാത്തിയ' എന്ന സിനിമയുടെ പ്രമോഷനിടെ ജീവ പറഞ്ഞ ചില പ്രസ്താവനകളാണ് ചര്‍ച്ചയായി മാറിയത്.
ശിവകാര്‍ത്തികേയന്‍ ജീവയ്ക്ക് എതിരാളിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് ശിവകാര്‍ത്തികേയന്‍ തനിക്ക് എതിരാളി അല്ലെന്നും സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നത് തികച്ചും യാദൃച്ഛികമായി ആണെന്നും ജീവ പറഞ്ഞു. രവി മോഹനും ചിമ്പുവുമൊക്കെയാണ് സിനിമ തുടങ്ങിയ കാലം മുതലുളള എതിരാളികള്‍. ശിവകാര്‍ത്തികേയന്‍ എതിരാളിയോ അല്ല. മത്സരം നടക്കുന്നത് നടന്മാരുമായല്ല. അവരുടെ മാര്‍ക്കറ്റിങ് ടീമുമായാണ് എന്നും ജീവ പറഞ്ഞു.
ജനുവരി പത്തിനാണ് ' പരാശക്തി ' റിലീസ് ചെയ്തത്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും ശ്രീലീലയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബേസില്‍ ജോസഫ് നായകനായെത്തിയ ' ഫാലിമി' യുടെ തമിഴ് റീമേക്ക് ആണ് ' തലൈവര്‍ തമ്പി തലയ്മയില്‍'. ' ഫാലിമി' ഒരുക്കിയ നിതീഷ് സഹദേവ് തെന്നയാണ് ഈ ചിത്രവും സംവിധാനം ചെയ്തതിരിക്കുന്നത്.