Wednesday, March 11, 2026 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 01.26 PM

മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വന്‍ മുന്നേറ്റം, തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്

uploads/news/2026/01/821112/election.jpg

മുംബൈ: മഹാരാഷ്ട്രയില്‍ 29 മുനിസിപ്പല്‍ കോര്‍പ്പറേനുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം. ശിവസേന രണ്ടാമതും കോണ്‍ഗ്രസ് മൂന്നാമതും ലീഡ് ചെയ്യുന്നു. ആകെയുള്ള 2869 വാര്‍ഡുകളില്‍ 531 എണ്ണത്തിലും ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. 158 ഇടത്ത് ശിവസേന ഷിന്‍ഡേ വിഭാഗവും 144 ഇടത്ത് കോണ്‍ഗ്രസും മുന്നിലുണ്ട്. എന്‍സിപി- എപി. 85 സീറ്റുകളിലും എഐഎംഐഎം 25 ഇടത്തും ലീഡിലാണ്.

മുംബൈ മകാര്‍പ്പറേഷനിലെ 227 വാര്‍ഡുകളില്‍ ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിന് 33 ഇടങ്ങളില്‍ അവര്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ബിജെപി 46 ഇടങ്ങളിലുണ്ട്. ശിവസേന ഷിന്‍ഡേ വിഭാഗം 17 സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ചിടങ്ങളിലും മുന്നിലുണ്ട്. 1700 സ്ഥാനാര്‍ത്ഥികളാണ് മൂംബൈ കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനെത്തിയത്. താനെ കോര്‍പ്പറേഷനില്‍ ഷിന്‍ഡേവിഭാഗം 20 ഇടങ്ങളിലും ബിജെപി 15 ഇടജ്ങളിലും മുന്നേറുന്നുണ്ട്. ഉദ്ധവ് താക്കറേയുടെ ശിവസേന ഇവിടെ ഒരിടത്ത്് മാത്രമാണ് മുന്നിലുള്ളത്.

Ads by Google
Ads by Google
TRENDING NOW