Saturday, March 14, 2026 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.03 AM

' ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുളള അത്ഭുത ബാലിക' ; തരുണിയെ ഓര്‍മിച്ച് വിനയന്‍

film, director
photo-www.facebook.com/directorvinayan

വെളളിനക്ഷത്രം, സത്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ബാലതാരമാണ് തരുണി. പതിനാല് വയസ് മാത്രം പ്രായമുളളപ്പോള്‍ നേപ്പാളില്‍ വച്ചുണ്ടായ വിമാന അപകടത്തിലാണ് തരുണിയും അമ്മ ഗീതയും മരിച്ചത്. ഇപ്പോള്‍ തരുണിയെക്കുറിച്ചുളള ഓര്‍മകള്‍ പങ്കിട്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

അദ്ദേഹത്തിന്റെ വാക്കുകള്‍ :

ഓര്‍മ്മപ്പൂക്കള്‍..??

നാലു വയസ്സുള്ളപ്പോഴാണ് തരുണി മോള്‍ ''വെള്ളിനക്ഷത്രം ''എന്ന എന്റെ സിനിമയില്‍ അഭിനയിക്കുന്നത്..ആ വര്‍ഷം തന്നെ സത്യത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പ്രഥ്വിരാജായിരുന്നു നായകന്‍..ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 14 വയസ്സുള്ളപ്പോള്‍ 2012 ല്‍ നേപ്പാളില്‍ വച്ചുണ്ടായ വിമാന അപകടത്തില്‍ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു..

പരസ്യചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ തരുണി സച്ച്‌ദേവ് വ്യവസായിയായ ഹരീഷ് സച്ച്‌ദേവിന്റെയും ഗീതയുടെയും മകളായി 1998 മെയ് 14ന് മുംബൈയിലാണ് ജനിച്ചത്. കരിഷ്മ കപൂറിനൊപ്പം രസ്‌നയുടെ പരസ്യത്തില്‍ അഭിനയിച്ച തരുണിയെ രസ്‌ന ഗേള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് സംവിധായകന്‍ ആര്‍ ബാല്‍ക്കി പാ എന്ന അമിതാഭ് ബച്ചന്‍ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. തമിഴ് ത്രില്ലറായ വെട്രി സെല്‍വനിലാണ് അവസാനമായി തരുണി അഭിനയിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW