-->
മകന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി സീരിയല്‍ താരം ലക്ഷ്മി ദേവന്‍. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ മകന്‍ അനശ്വര്‍ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്റെ മോന്‍.. എന്റെ ജീവന്‍...എന്റെ ശ്വാസം, എന്റെ രക്തം.. ഇനി എനിക്ക് ഒന്നും വരാനില്ല. എന്റെ കുഞ്ഞ് ഒന്നും പറയാതെ പോയി എന്നാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
എഞ്ചിനിയറിങ് വിദ്യാര്‍ഥിയായിരുന്ന അനശ്വറിന് ഇലക്‌ട്രോണിക്‌സില്‍ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനില്‍ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും ലക്ഷ്മി ഓര്‍ക്കുന്നു. മകന്‍ ഫോട്ടോകള്‍ എടുക്കാന്‍ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരനായിരുന്നെന്നും എന്നാല്‍ നിധി പോലെ കിട്ടിയ ചില ചിത്രങ്ങള്‍ പങ്കുവെക്കുകയാണെന്നും ലക്ഷ്മി കുറിച്ചു. മകന്റെ പഴയ ചില ഫോട്ടോകളും വീഡിയോയും ലക്ഷ്മി പങ്കുവെച്ചു.
അവന് ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ചെയ്യാറില്ലായിരുന്നു. ഫോട്ടോ എടുക്കാന്‍ വിളിച്ചാലും അവന്‍ വരില്ലായിരുന്നു. ഇനി ഇപ്പോ... എനിക്ക്... അവന്‍ ഉണ്ട്..വരും.. ലക്ഷ്മി കുറിച്ചു.
ഭ്രമണം, കാര്യം നിസ്സാരം തുടങ്ങിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയാണ് ലക്ഷ്മി ദേവന്‍. തിരക്കഥാ രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഹാപ്പി കപ്പിള്‍സ് എന്ന സീരിയലിലാണ് ലക്ഷ്മി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആലീസ് എന്നാണ് ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പേര്.