-->
പൊന്നാനി: വീട്ടിലെ കക്കൂസിനകത്ത് രഹസ്യമായി കഞ്ചാവുചെടി വളര്‍ത്തി വിറ്റ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പതിനഞ്ചോളം കഞ്ചാവ് ചെടികളാണ് കക്കൂസിനകത്ത് ഒളിപ്പിച്ച് വളര്‍ത്തിയിരുന്നത്. സംഭവത്തില്‍ പുതുപൊന്നാനി പൊന്നാക്കാരന്റെ വീട്ടില്‍ ഹക്കീ (ചോട്ടാ ഹക്കീം-30)മിനെയാണ് ഇന്‍സ്പെക്ടര്‍ എസ്. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.