-->
പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരെ യുഡിഎഫുമായി സഹകരിക്കുന്ന നാഷണല്‍ ജനതാദള്‍. ഷാഫി പറമ്പില്‍ ഇടപെട്ട് സീറ്റ് നഷ്ടപ്പെടുത്തിയെന്ന് നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണ്‍ ജോണ്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ യുഡിഎഫ് സീറ്റ് നല്‍കിയെന്നും 32ാം വാര്‍ഡില്‍ മത്സരിക്കാന്‍ മുസ്‌ലിം ലീഗ് പിന്തുണച്ചെന്നും ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു .
ആദ്യം സീറ്റ് നല്‍കാമെന്ന് ഷാഫി പറഞ്ഞെന്നും ഗ്രൂപ്പ് കളിക്കാന്‍ വേണ്ടി അവസാനം സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിയെന്നും ജോണ്‍ ജോണ്‍ അവകാശപ്പെട്ടു. 'യുഡിഎഫിന്റെ അല്ല, ഷാഫിയുടെ മാത്രം നിലപാടിലാണ് സീറ്റ് നഷ്ടമായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കും. യുഡിഎഫ് നേതാക്കളില്‍ നിന്ന് സീറ്റ് സംബന്ധിച്ച ഉറപ്പ് ലഭിച്ചിട്ടുണ്ട്. എലത്തൂരില്‍ യുവ നേതാവിനെയായിരിക്കും മത്സരിപ്പിക്കുക', അഡ്വ.ജോണ്‍ ജോണ്‍ പറഞ്ഞു.