Saturday, March 14, 2026 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 10.26 AM

വിജയ് ആരാധകര്‍ നെഗറ്റീവ് റിവ്യൂ ചെയ്യുന്നു, ഇത്തരം പ്രവണതകള്‍ നല്ലതല്ല; ‘പരാശക്തി’ ക്രിയേറ്റീവ് ഡയറക്ടര്‍ ദേവ് രാംനാഥ്

parashakti-

ശിവകാര്‍ത്തികേയന്‍ നായകനായ ‘പരാശക്തി’ സിനിമയ്ക്കുനേരെ ഒരുകൂട്ടം വിജയ് ആരാധകര്‍ സൈബര്‍ ആക്രമണം നടത്തുന്നതായി ആരോപണമുന്നയിച്ച് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ദേവ് രാംനാഥ്. സിനിമയെത്തന്നെ തകര്‍ക്കുന്ന നടപടിയാണിതെന്നും എക്‌സിലൂടെ അദ്ദേഹം പ്രതികരിച്ചു.

‘നിങ്ങളുടെ ചിത്രത്തിനൊപ്പമാണ് റിലീസ് ചെയ്യുന്നത് എന്നതിനാല്‍ ഞങ്ങളുടെ ചിത്രത്തെ തകര്‍ക്കാനുളള ലൈസന്‍സുണ്ടെന്ന് കരുതരുത്. ഞങ്ങളാണ് ആദ്യം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. എന്നിട്ടും നിങ്ങളുടെ ചിത്രത്തെ തടയാന്‍ ശ്രമിച്ചോ. വിജയ് ആരാധകരില്‍ ഒരുവിഭാഗം സിനിമയെക്കുറിച്ച് നെഗറ്റീവ് റിവ്യൂ നടത്തുന്നു. വീഡിയോകള്‍ ഉപയോഗിച്ച് ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. തിയേറ്ററുകളില്‍ രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. ബുക്ക് മൈ ഷോയിലെ റേറ്റിങ്ങിനെപ്പോലും തെറ്റാക്കി മാറ്റുന്നു. ഇത്തരം പ്രവണതകള്‍ സിനിമയില്‍ നല്ലതല്ല’ ദേവ് രാംനാഥ് കുറിച്ചു.

Ads by Google
Wednesday 14 Jan 2026 10.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW