Thursday, March 12, 2026 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 04.55 PM

'വാരാണസി യാത്രയ്ക്കിടെ ആദ്യമായി ബാബ തണ്ടായി രുചിച്ചു; മീഡിയം ആയിട്ട് കൂടി കാര്യങ്ങള്‍ കൈവിട്ട് പോയി; ഉടൻ തന്നെ റൂമിലെത്തി..." രസകരമായ അനുഭവം പങ്കിട്ട് പാർവതി ആർ കൃഷ്ണ

uploads/news/2026/01/820568/Untitled-6.jpg
Parvathy Krishna shares her experience in Varanasi (Image Source: Instagram)

അഭിനേത്രി, മോഡല്‍, അവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് പാർവതി ആർ കൃഷ്ണ. 'അമ്മമാനസം', 'ഈശ്വരൻ സാക്ഷി' തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ്‌ പാർവതി കുടുംബപ്രേക്ഷകർക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മാലിക് എന്ന ചലച്ചിത്രത്തിലെ പാർവതിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഭിനയത്തിന് പുറമെ, സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി 'ഫെയ്‌സ് യോഗ' പരിശീലിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന പാർവതി, സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ്. എല്ലാ സന്തോഷങ്ങളും യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ വാരാണസി യാത്രയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കിടുകയാണ് പാർവതി ആർ കൃഷ്ണ. കാശി അഥവാ വാരണാസിയിലെത്തിയാല്‍ ഒരുപാട് പേർ കുടിക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് ബാബ തണ്ടായി-ഭാംഗ് ചേർത്ത പ്രത്യേക പാനീയം കുടിച്ച അനുഭവമാണ് താരം പങ്കിട്ടിരിക്കുന്നത്. വാരാണസി യാത്രക്കിടെയാണ് ആദ്യമായി ബാബ തണ്ടായി രുചിച്ച ശേഷമുള്ള രസകരമായ മാറ്റങ്ങളും പാർവതി പങ്കുവച്ചിട്ടുണ്ട്.
"വാരാണസിയില്‍ യാത്രക്കിടെയാണ് ആദ്യമായി ബാബ തണ്ടായി രുചിച്ചത്. ലൈറ്റ്, മീഡിയം, സ്ട്രോങ് എന്നൊക്കെ അവർ ചോദിച്ചു. ഞങ്ങള്‍ മീഡിയമാണ് ട്രൈ ചെയ്തത്. പക്ഷേ സത്യം പറഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയി...
കുടിച്ച ഉടൻ തന്നെ സുരക്ഷിതമായി റൂമിലെത്താൻ ശ്രദ്ധിച്ചു, കാശിയില്‍ ഭാംഗ് കുടിച്ച്‌ വഴിതെറ്റി അലഞ്ഞുനടന്ന കഥകള്‍ മുമ്പ് കേട്ടിരുന്നതിനാല്‍ മുൻകരുതല്‍ എടുത്തിരുന്നു.
ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമെന്നാണ് ഇതിനെ പറയപ്പെടുന്നത്. ആത്മീയതയും രുചികളും കൗതുകങ്ങളും ഒരുമിച്ചു ചേർന്ന സ്ഥലമാണ്..." പാർവതി ആർ. കൃഷ്ണ പറയുന്നു. റൂമിലെത്തിയ ശേഷം പരസ്പര വിരുദ്ധമായി സംസാരിക്കുകയും പൊട്ടിചിരിക്കുകയും ചെയ്യുന്ന പാർവതിയുടെ രസകരമായ നിമിഷങ്ങളും താരം തന്നെ യൂട്യൂബിലൂടെ പങ്കുവച്ചിട്ടുണ്ട്.

വാരാണസിയുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഈ പാനീയം സാധാരണ തണ്ടായില്‍ നിന്ന് വ്യത്യസ്തമാണ്. പാല്‍, ബദാം, കശുവണ്ടി, ഏലക്ക, കുങ്കുമപ്പൂവ്, മത്തങ്ങ വിത്തുകള്‍, റോസാദളങ്ങള്‍ എന്നിവ ചേർത്ത് തയ്യാറാക്കുന്ന തണ്ടായിലേക്ക് കഞ്ചാവ് ചെടിയുടെ ഇലകള്‍ അരച്ച്‌ ചേർക്കുന്നതാണ് ബാബ തണ്ടായി. അളവനുസരിച്ച്‌ ഇതിന്റെ ലഹരി പ്രഭാവവും മാറും. ശിവരാത്രിയോടനുബന്ധിച്ചാണ് കാശി പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും ഭാംഗ് ചേർത്ത പാനീയങ്ങള്‍ പ്രസാദമായി നല്‍കുന്നത്.
ബാബ തണ്ടായിക്ക് ആദ്യം മധുരവും സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയുമാണെങ്കിലും, അതിന്റെ 'കിക്ക്' വരാൻ ഒരു മുതല്‍ മൂന്ന് മണിക്കൂർ വരെ സമയമെടുക്കാം. അതിനാല്‍ ആദ്യമായി പരീക്ഷിക്കുന്നവർ അളവ് കുറയ്ക്കുന്നതാണ് നല്ലത്.
വാരാണസിയില്‍ ലഹരിയും രുചിയും ആത്മീയതയും ഒരുമിക്കുന്ന സ്ഥലമാണ്. പരീക്ഷണങ്ങള്‍ ചെയ്യുന്നതിന് മുൻപ് ചെറിയ മുൻകരുതലുകള്‍ എടുത്താല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും

Ads by Google
Tuesday 13 Jan 2026 04.55 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW