-->
സമീപകാലത്തൊന്നും ലോകം കണ്ടിട്ടില്ലാത്ത അത്രയും ആസൂത്രിതമായിട്ടായിരുന്നു യുഎസ്, കഴിഞ്ഞ ജനുവരി 3 -ന് വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ട് പോയത്. വാർത്ത ആദ്യം അവിശ്വാസത്തോടെയായിരുന്നു ലോകം കണ്ടത്. യുഎസിന്‍റെ കൈവശമുള്ള രഹസ്യായുധത്തെ കുറിച്ച്. 'സോണിക് വെപ്പൺ'. യുഎസ് സൈനീകർ, വെനിസ്വേലയൻ പ്രസിഡന്‍റിന്‍റെ വസതിയാക്രമിച്ചപ്പോൾ സുരക്ഷയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അനുഭവങ്ങൾ ലോകം ഞെട്ടലോടെയാണ് കേട്ടത്.
ഡ്രോണുകളും ഹെലികോപ്റ്ററുകളുമായിരുന്നു പ്രധാനമായും തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചത്. എന്നാൽ, പറന്നിറങ്ങിയ ഏതാനും യുഎസ് സൈനികർ 100 ഓളം സുരക്ഷാ ഗാർഡുകളെ ഒറ്റ നിമിഷം കൊണ്ട് നിശബ്ദമാക്കി. എന്തായിരുന്നു യുഎസ് സൈന്യം ഉപയോഗിച്ച ആ രഹസ്യായുധം?
തലയ്ക്കുള്ളിൽ നിന്നും പൊട്ടിച്ചതറുന്നത് പോലെ. ചിലരുടെ മൂക്കിൽ നിന്നും രക്തം വന്നു. മറ്റ് ചിലർ രക്തം ഛർദ്ദിച്ചു. ഏഴുന്നേക്കാൻ പോലുമാകാതെ സൈനീകർ താഴെ വീണു' സംഭവത്തിന് ദൃക്സാക്ഷിയായ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. ലോകം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത തരം ആയുധമാണ് യുഎസ്, വെനിസ്വേലയിൽ ഉപയോഗിച്ചതെന്ന സംശയും ഇതോടെ ബലപ്പെട്ടു. അതേസമയം സംഭവത്തോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.