-->
വയനാട് സ്വദേശി ജിനേഷ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നാലെ ഭാര്യ രേഷ്മയും ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരുടെയും മരണത്തിൽ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു.
ബ്ലേഡ് മാഫിയ ജിനേഷിനെ ആക്രമിച്ചെന്നും രേഷ്മക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും ഇരുവരുടെയും അമ്മമാർ വ്യക്തമാക്കി . ബത്തേരി സ്വദേശികളായ ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് പരാതി.
ബത്തേരി സ്വദേശികളായ മധു, മനു, സൂരജ് എന്നിവർക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. പലരെയും സംഘം ഭീഷണിപ്പെടുത്തിയതായി മുൻപും പരാതിയുണ്ട്. സാമ്പത്തിക ഇടപാടിന്റെ പേരിൽ മകൻ മരിച്ച ശേഷവും രേഷ്മയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.