Tuesday, March 17, 2026 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

എന്റെ പരാതിയില്‍ നടപടിയില്ല: രാഹുല്‍ ഈശ്വര്‍

കൊച്ചി: തനിക്കെതിരേ പരാതി നല്‍കിയ അതിജീവിതയ്‌ക്കെതിരേ താനും പരാതി നല്‍കിയെങ്കിലും ശ്രീകാര്യം പോലീസ്‌ നടപടിയെടുത്തിട്ടില്ലെന്നു രാഹുല്‍ ഈശ്വര്‍. നിരന്തരം പരാതി നല്‍കി സൈ്വര്യജീവിതം നശിപ്പിക്കുകയാണ്‌ അവര്‍. അതിജീവിത ഗൂഢാലോചന നടത്തിയെങ്കില്‍ അന്വേഷിക്കണം. അവര്‍ പരാതിക്കാരി മാത്രമാണ്‌, അതിജീവിതയല്ല.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിലേക്ക്‌ നയിച്ച മൂന്നാം പീഡന പരാതിയിലും രാഹുല്‍ ഈശ്വര്‍ സംശയം ഉന്നയിച്ചു. മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തശേഷം ആരെങ്കിലും ഫ്‌ളാറ്റ്‌ വാങ്ങാന്‍ സഹായിക്കുമോയെന്ന്‌ രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്‌ തന്നെ പിന്തുണച്ച്‌ വീഡിയോ ചെയ്‌തിരുന്നു. ഗൂഢാലോചനയെന്ന്‌ പറയുമോയെന്ന്‌ ഭയന്ന്‌ ആ വീഡിയോയ്‌ക്ക്‌ താന്‍ ലൈക്ക്‌ പോലും ചെയ്‌തില്ലെന്നും പരാതികളെല്ലാം മുഖ്യമന്ത്രിക്ക്‌ നല്‍കുന്നത്‌ പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW