Wednesday, March 18, 2026 Last Updated 22 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 05.59 PM

വരാപ്പുഴയിൽ കുറുനരി ശല്യം രൂക്ഷം ; രാത്രിയിൽ കൂട്ടമായിറങ്ങും, ലക്ഷ്യം കോഴികളും താറാവും

രാത്രി കൂട്ടമായെത്തുന്ന കുറുനരികൾ കോഴി, താറാവ് എന്നിവയെ പിടിച്ച് കൊണ്ടുപോകുന്ന സ്ഥിതിയാണ് ഉളളത് .
varappuzha

വരാപ്പുഴ തുണ്ടത്തുകടവിൽ കുറുനരികളുടെ ശല്യം രൂക്ഷം. രാത്രി കൂട്ടമായെത്തുന്ന കുറുനരികൾ കോഴി, താറാവ് എന്നിവയെ പിടിച്ച് കൊണ്ടുപോകുന്ന സ്ഥിതിയാണ് ഉളളത് .

രാത്രികാലങ്ങളിൽ വീടിന്റെ വരാന്തകളിൽ സൂക്ഷിക്കുന്ന ചെരിപ്പുകളും ചവിട്ടികളും കുറുനരികൾ കടിച്ച് കൊണ്ടുപോകുന്നതായും പരാതിയുണ്ട്. ഈ ഭാഗത്ത് വീട്ടിൽ വളർത്തുന്ന കോഴികളും താറാവുകളും നഷ്ടപ്പെടുന്നത് പതിവായിരുന്നു. കൂട്ടിൽ വളർത്തുന്ന കോഴികളെ കൂട്ടത്തോടെ ആക്രമിച്ച് കൊന്ന സംഭവം മുൻപും ഉണ്ടായിട്ടുണ്ട്.

കുറുനരി ശല്യം രുൂക്ഷമായതോടെ വനം വകുപ്പിന്റെ സഹായത്തോടെ കുറുനരികളെ വലയിലാക്കാൻ കെണി ഒരുക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. ഇതിനായി പഞ്ചായത്തിന്റെയും സഹായം തേടിയിട്ടുണ്ട്.

Ads by Google
Monday 12 Jan 2026 05.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW