Tuesday, March 17, 2026 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 02.57 PM

ഡിയര്‍ കോമ്രേഡ് മുതല്‍ സംഘടിത ആക്രമണം നേരിടുന്നു, കോടതി വിധി കാണുമ്പോള്‍ ദു:ഖവും സന്തോഷവും ഒരുപോലെ തോന്നുന്നു; വിജയ് ദേവരകൊണ്ട

vijay-deverakonda

ചിരഞ്ജീവി ചിത്രം മന ശങ്കരവരപ്രസാദ് ഗാരു എന്ന ചിത്രത്തിന് ബുക്ക് മൈ ഷോയില്‍ റിവ്യൂകളും റേറ്റിങ്ങും വിലക്കിയ കോടതി വിധിയെ സ്വാഗതം ചെയ്ത് നടന്‍ വിജയ് ദേവരകൊണ്ട. തനിക്കെതിരെ നടന്ന സംഘടിത ആക്രമണങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു വിജയ് ദേവരകൊണ്ടയുടെ പ്രതികരണം. ഡിയര്‍ കോമ്രേഡ് പുറത്തിറങ്ങിയ കാലം
ൃതൊട്ടുതന്നെ താന്‍ ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും താരം പറഞ്ഞു.

‘കോടതി വിധി കാണുമ്പോള്‍ ദു:ഖവും സന്തോഷവും ഒരുപോലെ വരുന്നു. പലരുടെയും കഠിനാധ്വാനവും സ്വപ്‌നങ്ങളും , മുടക്കിയ പണവും ഒരുപരിധിവരെ സംരക്ഷിക്കപ്പെടുന്നു എന്നറിയപ്പെടുന്നതില്‍ സന്തോഷം. നമ്മുടെ ആളുകള്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന യാഥാര്‍ഥ്യം ഓര്‍ക്കുമ്പോഴാണ് ദു:ഖം.

ഡിയര്‍ കോമ്രേഡ് കാലം മുതലേ ഞാന്‍ സംഘടിത ആക്രമണം നേരിടുന്നു. എന്റെ ശബ്ദം ഇത്രയും കാലം കേള്‍ക്കപ്പെട്ടില്ല. നല്ല സിനിമയെ ആര്‍ക്കും തടയാന്‍ കഴിയില്ല എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നോടൊപ്പം പ്രവര്‍ത്തിച്ച നിര്‍മാതാവിനും സംവിധായകനും പ്രശ്‌നത്തിന്റെ വ്യാപ്തി പിന്നീട് മനസിലാക്കാന്‍ സാധിച്ചു.

എന്നെപ്പോലെയും എനിക്ക് ശേഷവും വരുന്നവര്‍ക്ക് വേണ്ടിയും എന്റേയും അവരുടെയും സ്വപ്നങ്ങള്‍ സംരക്ഷിക്കാന്‍ എങ്ങനെ കഴിയുമെന്ന് പല രാത്രികളിലും ഞാന്‍ ഉറങ്ങാതെ ചിന്തിച്ചിരുന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായതും മെഗാസ്റ്റാര്‍ അഭിനയിച്ച സിനിമയ്ക്കുപോലും ഭീഷണിയുണ്ടെന്ന് കോടതി അംഗീകരിച്ചതിലും ഞാന്‍ സന്തുഷ്ടനാണ് ’വിജയ് ദേവരകൊണ്ട എക്‌സില്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW