Sunday, March 15, 2026 Last Updated 35 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 11.40 AM

' ബാച്ച്‌ലര്‍ പാര്‍ട്ടി' യ്ക്ക് രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി അമല്‍ നീരദ്

cast, and

അമല്‍ നീരദ് സംവിധാനം ചെയ്ത് 2012ല്‍ റിലീസ് ചെയ്ത ചിത്രമാണ് ' ബാച്ച്‌ലര്‍ പാര്‍ട്ടി'. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാന്‍, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

ഇപ്പോഴിതാ ബാച്ച്‌ലര്‍ പാര്‍ട്ടിയ്ക്ക് രണ്ടാം ഭാഗം വരുന്നു. ബാച്ചലര്‍ പാര്‍ട്ടി ഡൂ ( ബാച്ച്‌ലര്‍ പാര്‍ട്ടി D' EUX) എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഫ്രഞ്ച് ഭാഷയില്‍ രണ്ട് എന്ന് അര്‍ത്ഥമാകുന്ന വാക്കാണ് D' EUX. അവരുടെ, അവരെക്കുറിച്ച് എന്ന അര്‍ത്ഥങ്ങളും ഈ വാക്കിനുണ്ടെന്നാണ് അമല്‍ നീരദ് പറയുന്നത്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും അന്‍വര്‍ റഷീദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഉടനെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെയായിരിക്കും എന്ന വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചില റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നസ്ലന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം, എസ്‌ജെ സൂര്യ എന്നിവരുടെ പേരുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്നത്. ഫഹദും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ കഥയുടെ തുടര്‍ച്ചയാകില്ലെന്നും പുതിയൊരു കഥ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW