-->
മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് രാക്ഷസരാജാവ്. ചിത്രം തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച രാമനാഥന്‍ ഐപിഎസ് എന്ന കലാപാത്രത്തെ പ്രേക്ഷകര്‍ ഇരുക്കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രം നിര്‍മിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍ വിനയന്‍.
' രാക്ഷസ രാജാവ്' എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നെന്ന് വിനയന്‍ പറയുന്നു. അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്. മൂന്നു നാലു ദിവസം കൊണ്ട് അതിനെ ബെയ്സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോട് പറഞ്ഞു. അന്നു ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം. സംഗതി കൊളളാം പ്രൊസീഡു ചെയ്തോളു എന്ന് മമ്മുക്ക പറയുകയായിരുന്നുവെന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാമനാഥന്‍ .ഐപിഎസ് എന്ന മമ്മുക്കയുടെ കഥാപാത്രം അന്നു കൈയ്യടി നേടിയിരുന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനയന്റെ വാക്കുകള്‍:
“രാക്ഷസ രാജാവ്” എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നു.. “ദാദാ സാഹിബ്” റിലീസ് കഴിയുന്നതിനു മുൻപു തന്നെ “കരുമാടിക്കുട്ടൻ” എന്ന സിനിമയുടെ വർക്ക് ആരംഭിച്ചിരുന്നു.. അതിനിടയിലാണ്..മമ്മുക്കയുടെ നിർദ്ദേശം അനുസരിച്ച് പെട്ടെന്നൊരു പുതിയ കഥ ഉണ്ടാക്കിയത്.. ഉടനെ സ്റ്റാർട്ടു ചെയ്യാൻ കഥ ഇല്ലല്ലോന്നു പറഞ്ഞപ്പോൾ വിനയൻ ട്രൈ ചെയ്യ് സബ്ജക്ട് ഉണ്ടായാൽ അടുത്ത മാസം തന്നെ ആരംഭിക്കാം എന്നു മമ്മുക്ക പറഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു..സർഗ്ഗം കബീർ അടുത്ത ചിത്രവും നിർമ്മിക്കാൻ റെഡിയായി നിന്നു.. കരുമാടിക്കുട്ടന്റെ റീ റെക്കോഡിംഗ് കഴിഞ്ഞ് വന്ന് രാത്രി മുഴുവൻ കഥയുണ്ടാക്കാൻ ശ്രമിച്ചു..അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്..
മൂന്നു നാലു ദിവസം കൊണ്ട് അതിനെ ബെയ്സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു.. അന്നു ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം.. സംഗതി കൊള്ളാം പ്രൊസീഡു ചെയ്തോളു എന്ന് മമ്മുക്ക പറഞ്ഞു..ഷൂട്ട് ആരംഭിച്ചപ്പോൾ തിരക്കഥ തീർന്നിട്ടില്ലാരുന്നു..രാമനാഥൻ IPS എന്ന മമ്മുക്കയുടെ കഥാപാത്രം അന്നു കൈയ്യടി നേടിയിരുന്നു..