Wednesday, March 18, 2026 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 12.28 PM

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു ; യുവാവിന് ദാരുണാന്ത്യം

uploads/news/2026/01/820193/accident-images.gif
photo; representative image

തിരുവനന്തപുരം: ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ–സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്.സുഭാഷാ(36)ണ് മരിച്ചത്.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഇടിയുടെ ശബ്ദംകേട്ട് അടുത്ത വീട്ടുകാർ ഇറങ്ങിനോക്കുമ്പോൾ സുഭാഷ് പരുക്കേറ്റ് റോഡിൽ കിടക്കുന്നതാണ് കണ്ടത്. ഉടനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഭിരാമി.

Ads by Google
Sunday 11 Jan 2026 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW