-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര് രാജീവരുടെ അറസ്‌റ്റ് എസ്.ഐ.ടിയുടെ തീരുമാനമാണെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തന്ത്രിയെ പിടിക്കാന്‍ പാടില്ലെന്നുണ്ടോയെന്നും ഗോവിന്ദന്‍ ചോദിച്ചു. എ.കെ. ബാലന്റെ വിവാദപ്രസ്‌താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ പഴിച്ചായിരുന്നു ഗോവിന്ദന്റെ മറുപടി. വര്‍ഗീയതയെ തുറന്നുകാട്ടുമ്പോള്‍ മാധ്യമങ്ങള്‍ മതത്തിനെതിരായ വിമര്‍ശനമെന്നു പറയുന്നു. ആര്‍.എസ്.എസിനെതിരായ വിമര്‍ശനം ഹിന്ദുമതത്തിനെതിരേയെന്നും ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിംകള്‍ക്കെതിരേയെന്നും പ്രചരിപ്പിക്കുന്നു- ഗോവിന്ദന്‍ ആരോപിച്ചു.