Sunday, March 15, 2026 Last Updated 22 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.35 PM

'പിണറായീ, താങ്കള്‍ എങ്ങനെ ശ്രമിച്ചാലും ഞങ്ങള്‍ അധികാരത്തില്‍ വരും',പ്രഖ്യാപിച്ച്‌ കെ.സി. വേണുഗോപാല്‍

uploads/news/2026/01/820102/k4.jpg

കോഴിക്കോട്‌: 'പിണറായീ, താങ്കള്‍ എങ്ങനെ ശ്രമിച്ചാലും ഞങ്ങള്‍ കേരളത്തില്‍ അധികാരത്തില്‍ വരും' എന്നു പ്രഖ്യാപിച്ച്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അതു ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും യു.ഡി.എഫ്‌. ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരായിക്കും രൂപവത്‌കരിക്കുകയെന്നും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന മന്ത്രിമാരാകും വകുപ്പുകള്‍ കൈകാര്യം ചെയ്ുകയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്‌ മുതലക്കുളം മൈതാനിയില്‍ യു.ഡി.എഫ്‌. ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണം -വിജയാരവം- ഉദ്‌ഘാടനം ചെയ്ുകയായിരുന്നു വേണുഗോപാല്‍.
'വര്‍ഗീയ വിഷം ചീറ്റിയാല്‍ ആര്‍ക്കും രക്ഷയുണ്ടാകില്ല. സംഘപരിവാരിന്റെ വക്‌താവ്‌ സംസാരിക്കുന്നതു പോലെയാണ്‌ പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സംസാരിച്ചത്‌. ഡല്‍ഹിയിലെ രാജാക്കന്മാരെ സന്തോഷിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തീക്കൊള്ളികൊണ്ടു തലചൊറിയുന്നതാണ്‌. വാര്‍ഡുകള്‍ വെട്ടിമുറിച്ചു യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ നോക്കി. അത്‌ അതിജീവിച്ചാണ്‌ യു.ഡി.എഫ്‌. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയത്‌. ബി.ജെ.പി. ജയിച്ചാലും കോണ്‍ഗ്രസ്‌ ജയിക്കരുതെന്നായിരുന്നു അവരുടെ ലക്ഷ്യം. സി.പി.എമ്മിനെ അത്യാപത്തില്‍നിന്നു രക്ഷിക്കാന്‍ യഥാര്‍ഥ പാര്‍ട്ടിപ്രവര്‍ത്തകര്‍ വോട്ട്‌ മാറ്റിചെയ്‌തിട്ടുണ്ട്‌. യുവാക്കളുടെ തൊഴിലില്ലായ്‌മ ഇല്ലാതാക്കാന്‍ യു.ഡി.എഫ്‌. മുന്‍ഗണന നല്‍കും'-അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എം.കെ. രാഘവന്‍ എം.പി, അഡ്വ.പ്രവീണ്‍കുമാര്‍, എം.എ. റസാക്ക്‌്, വിദ്യാ ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Saturday 10 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW