Thursday, March 19, 2026 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

തന്ത്രിയുടെ അറസ്‌റ്റ്‌ ശ്രദ്ധതിരിക്കാന്‍: രമേശ്‌ ചെന്നിത്തല

കല്‍പ്പറ്റ: ശബരിമല സ്വര്‍ണക്കേസില്‍ തന്ത്രിയുടെ അറസ്‌റ്റ്‌ ചിലതില്‍നിന്നെല്ലാം ശ്രദ്ധ തിരിക്കാനുള്ള അടവാണെന്നും മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറസ്‌റ്റിലാകാതിരിക്കാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല തെറ്റു ചെയ്‌ത എല്ലാവരും ശിക്ഷ അനുഭവിക്കണം. തന്ത്രി കണ്‌ഠര്‌ രാജീവരുടെ അറസ്‌റ്റിനെക്കുറിച്ച്‌ അറിയില്ലെന്നും സ്വര്‍ണക്കൊള്ളയില്‍ മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര വ്യക്‌തമായിക്കൊണ്ടിരിക്കുകയാണ്‌. സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ: എസ്‌. രാജേന്ദ്രന്‍ ബി.ജെ.പിയിലേക്കു പോകുന്നതായി വാര്‍ത്ത വരുന്നു. ഒരു ഇടതു നിരീക്ഷകന്‍ ബി.ജെ.പിയിലേക്കു പോയിക്കഴിഞ്ഞു. സി.പി.എമ്മിന്‌ ഈ തെരഞ്ഞെടുപ്പില്‍ ഒരു വര്‍ഗീയ അജന്‍ഡയുണ്ട്‌. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുക, വര്‍ഗീയമായി ചേരിതിരിവ്‌ ഉണ്ടാക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW