Thursday, March 19, 2026 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

'ബി.ജെ.പി. കള്ളന്‍മാര്‍ക്ക്‌ കവചം തീര്‍ക്കുന്നു'

തൃശൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി. നടത്തുന്ന നീക്കങ്ങള്‍ കള്ളന്മാരെ പിടികൂടാനല്ല, കുറ്റവാളികളായ സ്വന്തക്കാരെ സംരക്ഷിക്കാനാണെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി. സ്വര്‍ണം കട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയല്ല ബി.ജെ.പിയുടെ യഥാര്‍ത്ഥ ആവശ്യം. സ്വന്തം നിഗൂഢതാത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ എന്ത്‌ വിലകൊടുത്തും രക്ഷിക്കുകയാണ്‌. തന്ത്രിയുടെ വീട്‌ ബി.ജെ.പി. നേതാക്കള്‍ അടിയന്തരമായി സന്ദര്‍ശിച്ചത്‌ തെളിവ്‌ നശിപ്പിക്കാനാണോയെന്ന്‌ സംശയിക്കുന്നതായും മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW