-->
മലയാളികളുടെ പ്രിയ ഗായകന്‍ യേശുദാസിന് പിറന്നാള്‍ ആശംസകളുമായി നടന്‍ മമ്മൂട്ടി. ഗാനഗന്ധര്‍വ്വന്റെ 86-ാം ജന്മദിനമാണിന്ന്. യേശുദാസിനൊപ്പമുളള അതിമനോഹരമായ ഒരു ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. ' പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'.- എന്നാണ് ഫോട്ടോയ്‌ക്കൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്. യേശുദാസിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
45, 000 ത്തിലേറെ സിനിമാ പാട്ടുകള്‍ ഇതിനോടകം യേശുദാസ് ആലപിച്ചിട്ടുണ്ട്. 1961ല്‍ ' കാല്‍പ്പാടുകള്‍' എന്ന സിനിമയ്ക്കായാണ് യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്.
പ്രസിദ്ധ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായി 1940ല്‍ ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. ഈ ദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്. അദ്ദേഹം സംഗീത ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ( 1977), പത്മഭൂഷണ്‍ ( 2002), പത്മവിഭൂഷണ്‍ ( 2017) എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. 8 തവണ മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരവും 24 തവണ കേരള സംസളഥാന വാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.