Wednesday, March 18, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 07.18 PM

തന്ത്രിയുടെ അറസ്റ്റ്; എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാനില്ലെന്ന് ജയകുമാർ

uploads/news/2026/01/819897/7.gif
photo - facebook

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിൽ പ്രത്യേകിച്ചൊന്നും പ്രതികരിക്കാനില്ലെന്നും എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഇപ്രാവശ്യത്തെ തന്ത്രി കണ്ഠരര് രാജീവര് അല്ല. ചുമതല മകന് ആയിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ല. ശബരിമലയിൽ നിന്ന് സ്വർണമെന്നല്ല എന്തുതന്നെ നഷ്ടമായാലും അത് സങ്കടംതന്നെയാണ്. അറസ്റ്റിനെ പറ്റിയോ കേസിനെ പറ്റിയോ കൂടുതൽ പറയുന്നത് നിയമപരമായി സാധൂകരിക്കത്തക്കതല്ലെന്നും കെ ജയകുമാർ പറഞ്ഞു.

ദേവസ്വം മന്ത്രി വി എൻ വാസവൻ. അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തോട് പ്രത്യേകം പ്രതികരണം നൽകേണ്ട കാര്യമില്ല. ഓരോ ഘട്ടത്തിലും പ്രത്യേകമായി അഭിപ്രായം പറയുന്നില്ല. വ്യത്യസ്ത അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കിൽ ആ ഘട്ടത്തിൽ പറയാമെന്നും വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം കഴിയട്ടെ എന്നിട്ട് നമുക്ക് എല്ലാകാര്യങ്ങളും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Friday 09 Jan 2026 07.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW