-->
തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി . അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ ഷിബുമോന്‍ ആണ് മരിച്ചത് . വീട്ടിലെ കിടപ്പുമുറയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് .
രണ്ടര വര്‍ഷമായി സ്റ്റേഷനില്‍ ജോലി ചെയ്തുവരികയാണ് ഷിബു മാരണകാരണം വ്യക്തമല്ല . വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം . പുതിയ വീട് നിര്‍മ്മാണം ആരംഭിക്കാനാരിക്കവേയാണ് ജീവനൊടുക്കിയത് . ഭാര്യയും രണ്ടുമക്കളുമുണ്ട് പാരിപ്പളളി മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ട നല്‍കും .
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)