Sunday, March 15, 2026 Last Updated 24 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

1227.62 കോടി കോടതിയില്‍ കെട്ടിവച്ച്‌ കപ്പല്‍ കമ്പനി

uploads/news/2026/01/819765/k1.jpg

കൊച്ചി: എം.എസ്‌.സി. എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ 1227.62 കോടി രൂപ കരുതല്‍പണം ഹൈക്കോടതിയില്‍ കെട്ടിവച്ച്‌ കപ്പല്‍ കമ്പനി. കപ്പലിന്റെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്‌ കമ്പനിയാണ്‌ ബാങ്ക്‌ ഗാരന്റിയായി തുക കെട്ടിവച്ചത്‌.
വിധി അനുകൂലമായാല്‍ പലിശത്തുക ഉള്‍പ്പെടെ ഇത്‌ സംസ്‌ഥാനത്തിനു ലഭിക്കും. ബാങ്ക്‌ ഗാരന്റിയുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തിന്റെ കസ്‌റ്റഡിയില്‍ വച്ചിരുന്ന എം.എസ്‌.സി. അകിറ്റേറ്റ 2 കപ്പല്‍ വിട്ടയച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ അഡ്‌മിറാലിറ്റി സ്യൂട്ടിലാണു നടപടി.
കഴിഞ്ഞ വര്‍ഷം മേയ്‌ 24 ന്‌ കൊച്ചി തീരത്തിനുസമീപമാണ്‌ എം.എസ്‌.സി. എല്‍സ 3 കപ്പലപകടം നടന്നത്‌. മുങ്ങിയ കപ്പലില്‍നിന്ന്‌ എണ്ണ ചോരുകയും രാസവസ്‌തുക്കളടക്കം സമുദ്രത്തില്‍ കലരുകയും ചെയ്‌തതുമൂലം പരിസ്‌ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്‌ടം കണക്കിലെടുത്താണു പണം കെട്ടിവയ്‌ക്കാന്‍ കോടതി ഉത്തരവിട്ടത്‌. പരിസ്‌ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്‌ടം കണക്കിലെടുത്ത്‌ 9531 കോടി രൂപയുടെ നഷ്‌ടപരിഹാരമാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്‌. ഹര്‍ജിയുടെ പശ്‌ചാത്തലത്തില്‍ കേരള തീരത്തുണ്ടായിരുന്ന എം.എസ്‌.സിയുടെ മറ്റൊരു കപ്പലായ അകിറ്റേറ്റ 2 ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ പിടിച്ചിട്ടിരുന്നു.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW