Sunday, March 15, 2026 Last Updated 24 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

എസ്‌. ജയശ്രീയെ ചോദ്യംചെയ്‌തു

uploads/news/2026/01/819762/k10.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട്‌ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ സെക്രട്ടറി എസ്‌. ജയശ്രീയെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്‌തു. അന്വേഷണ സംഘത്തിന്റെ നോട്ടീസിനെ തുടര്‍ന്ന്‌ ഇന്നലെ രാവിലെയാണ്‌ ജയശ്രീ ഹാജരായത്‌. തിരുവനന്തപുരം ഇഞ്ചയ്‌ക്കലിലെ കുറ്റാന്വേഷണ വിഭാഗം ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ സംഭവത്തിനു പിന്നിലെ ഗൂഢാലോചനയില്‍ ജയശ്രീക്ക്‌ വ്യക്‌തമായ പങ്കുണ്ടെന്ന നിഗമനത്തിലാണ്‌ അന്വേഷണസംഘം.
ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന രേഖകളും വസ്‌തുക്കളും അനധികൃതമായി പുറത്തേക്ക്‌ കടത്തിയതില്‍ ജയശ്രീയുടെ അറിവോ സമ്മതമോ ഉണ്ടായിരുന്നോ എന്നതാണ്‌ അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്‌.
2019ല്‍ ശബരിമലയില്‍നിന്ന്‌ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി പുറത്തേക്ക്‌ നല്‍കണമെന്ന ദേവസ്വം ബോര്‍ഡ്‌ തീരുമാനത്തില്‍ പിന്നീട്‌ ഭേദഗതി വരുത്തി, ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെ കൈയില്‍ ഏല്‍പ്പിക്കണമെന്ന നിര്‍ദേശം നല്‍കിയത്‌ അന്നത്തെ ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറിയായിരുന്ന ജയശ്രീയാണെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
ജയശ്രീ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ജില്ലാക്കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന്‌ ജയശ്രീക്ക്‌ നിര്‍ദേശമുണ്ട്‌.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW