-->
തിരുവനന്തപുരം : റെജി ലുക്കോസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി.രാജീവ്. ചാനൽ ചർച്ചക്ക് സിപിഐഎം ആളെ വിടാത്തപ്പോൾ നിങ്ങൾ വിളിച്ചിരുത്തുന്ന ആൾ മാത്രമാണ് റെജി. പാർട്ടി ഘടകങ്ങളിലില്ല. ആരെ വേണേലും ഇടതുസഹയാത്രികൻ എന്ന് പേരിട്ടു വിളിക്കാം. കോൺഗ്രസിൽ നിന്ന് പോയവരും പോകാൻ നിൽക്കുന്നവരും സഹയാത്രികരല്ല, വർക്കിങ് കമ്മിറ്റി അംഗങ്ങളാണെന്നും പി രാജീവ് വിമർശിച്ചു.
റെജി ലൂക്കോസ് ബിജെപിയിൽ ചേർന്ന വിഷയം അറിഞ്ഞിട്ടില്ലെനന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. പാർട്ടിയുടെ ലോക്കൽ, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാർ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാർട്ടി അംഗമല്ല. ചാനൽ ചർച്ച കൊണ്ടലല്ലോ സിപിഐ എം കേരളത്തിൽ പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമലല്ലോ എൽഡിഎഫ് വളർന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.