Saturday, March 14, 2026 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 05.12 PM

ജോഷി-മോഹൻലാൽ കൂട്ടുകെട്ടിലെ റൺ ബേബി റൺ 4 K അറ്റ്മോസിൽജനുവരി പതിനാറിന് എത്തുന്നു

release

ക്യാമറാമാൻ വേണുവിനൊപ്പം രേണുവും.മാധ്യമ രംഗത്തെ രണ്ട് പ്രധാനികൾ.ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി പറയുന്ന ചിത്രമാണ് റൺ ബേബി റൺ.സച്ചിയുടെ ശക്തമായ തിരക്കഥയിൽപ്രതിഭാധനനായ ജോഷി മോഹൻലാൽ , അമലാപോൾ കൂട്ടുകെട്ടിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് വലിയ വിജയം നേടിയ ചിത്രമായിരുന്നു റൺ ബേബി റൺ വൻ വിജയം നേടിയ ഈ ചിത്രം പതിമൂന്നുവർഷ ങ്ങൾക്കു ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു.ഗ്യാലക്സി ഫിലിംസിൻ്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം 4k അറ്റ്മോസിൽ എത്തിക്കുന്നത് റോഷിക എൻ്റെർപ്രൈസസ് ആണ്.

ബിജു മേനോൻ വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ.സംഗീതം - ജെയ്ക്ക് ബിജോയ്സ്.ജനുവരി പതിനാറിന് ഈ ചിത്രം പ്രദർശനത്തി നെത്തുന്നു.വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW