-->
തെരുവുനായ വിഷയത്തിൽ വാദം തുടരവേ മൃഗസ്നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രീം കോടതി. നായ്ക്കളും പൂച്ചകളും ശത്രുക്കളാണെന്നും അതിനാൽ നമ്മൾ കൂടുതൽ പൂച്ചകളെ പ്രോത്സാഹിപ്പിക്കണമെന്നും അതായിരിക്കും പരിഹാരമെന്നും ആയിരുന്നു ജസ്റ്റിസ് സന്ദീപ് മേത്തയുടെ വാക്കുകൾ.
സുപ്രീം കോടതി ഇന്നലെയും മൃഗസ്നേഹികളെ പരിഹസിച്ചിരുന്നു. നായകളെ തെരുവിൽ നിന്ന് നീക്കം ചെയ്താൽ എലികളുടെ എണ്ണം കൂടുമെന്നും മൃഗ സ്നേഹികൾ പറഞ്ഞു. എലികൾ രോഗവാഹകരാണെന്നും നായകൾ സന്തുലിതാവസ്ഥ നിലനിർത്തുന്നു എന്നുമായിരുന്നു മറ്റൊരു വാദം. മൃഗസ്നേഹികളുടെ വാദങ്ങളാണ് ഇന്നും പ്രധാനമായും നടന്നത്.
എബിസി കേന്ദ്രങ്ങൾ നടപ്പിലാക്കാൻ ബജറ്റിൽ തുകവകയിരുത്തിയിട്ടില്ലെന്ന് മൃഗസ്‌നേഹികൾ ചൂണ്ടിക്കാട്ടി. എല്ലാജില്ലയിലും എബിസി കേന്ദ്രങ്ങൾ നടപ്പിലാക്കാൻ 1600 കോടി രൂപ വേണ്ടിവരും. 5 വകുപ്പുകളുടെഏകോപനവും വേണം. നായ്ക്കളെ നീക്കം ചെയ്യുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് മൃഗസ്നേഹികള്‍ വാദിച്ചു.