Saturday, March 14, 2026 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 12.44 PM

' അനുഭവങ്ങള്‍ അറിയാതെ ആഘോഷിക്കല്ലേ, ചിലര്‍ കാട്ടി കൂട്ടുന്ന കാര്യങ്ങള്‍ മറ്റുളള ട്രാന്‍സ് വിഭാഗത്തിലേക്ക് അടിച്ചേല്‍പ്പിക്കരുത്' ; രഞ്ജു രഞ്ജിമാര്‍

reply, about

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍ജറി എത്രത്തോളം വേദന റിറഞ്ഞതും അപകടം നിറഞ്ഞതുമാണെന്നും രഞ്ജു പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍ജറിയെ സ്വന്തം വ്യക്തി താല്‍പര്യത്തിന് ഉപയോഗിക്കുന്നവരോടും നിസാരവല്‍ക്കരിക്കുന്നവരോടുമുളള മറുപടിയായാണ് രഞ്ജുവിന്റെ കുറിപ്പ്.

രഞ്ജു രഞ്ജിമാരാരുടെ വാക്കുകള്‍:

'ആദ്യമേ തന്നെ കേരളത്തിലെ ഓരോ ജനങ്ങളോട് കൈകൂപ്പുന്നു,, ഒരു ട്രാൻസ്‌ വ്യക്തിയുടെ ജീവിതം അത് അനുഭവങ്ങൾ അറിയാതെ ആഘോക്ഷിക്കല്ലേ, ഒരു സർജറി എന്നത് എത്രത്തോളം വേദന നിറഞ്ഞതും അപകടം നിറഞ്ഞതും ആണെന്ന് എത്രപേര്ക്ക് അറിയാം. നിങ്ങൾക്കു പറയാം അണ്ടി മുറിച്ചു,----മുറിച്ചു എന്നൊക്കെ,, എന്നാൽ ജീവനെ വിട്ടുകൊടുത്തു ആഗ്രഹിച്ച ശരീരം സ്വീകരിക്കാൻ മരണത്തെ പോലും,പേടിക്കാതെ വിട്ടു കൊടുക്കുന്നു,, ദയവു ചെയ്തു ചിലർ എങ്കിലും കാട്ടി കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ള ട്രാൻസ്‌ വിഭാഗത്തിലേക്കു അടിച്ചേൽപ്പിക്കരുത് അപേക്ഷയാണ്. രണ്ടു കൈകാലുകൾ ബന്തിച്ചു ഓർമ്മമകൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ, ആ ദിവസം, പെണ്ണാകുക, എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം , നിങ്ങൾക്ക് ഞങ്ങളുടെ മനസ്സ് കാണാൻ കഴിയില്ല ലോകം എത്ര പുരോഗമിച്ചാലും,, ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചുകൊണ്ടേ ഇരിക്കും നിങ്ങള്ക്ക് തടയാൻ ആവില്ല, സ്നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല , ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്, വെറുതെ വിടുമോ, ഇവിടെ ആരും ആർക്കും എതിരല്ല, ചേർത്ത് പിടിക്കുക, ചേർന്നു നിൽക്കുക '.

Ads by Google
Ads by Google
LATEST NEWS
TRENDING NOW