-->
ശിവകാര്ത്തികേയന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ' പരാശക്തി' . സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എത്തി. ഇപ്പോഴിതാ പ്രമോഷനിടെ ശിവകാര്ത്തികേയന് മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞത് ശ്രദ്ധ നേടുകയാണ്.
' നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക്, ഒറ്റയാന് വീണ്ടും കാട് കയറിയെന്ന്' , എന്ന ഹിറ്റ് ഡയലോഗാണ് താരം പറഞ്ഞത്.
'' തുടരും സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ആണത്. മോഹന്‍ലാല്‍ സാറിന്റെ ആ സ്വാഗില്‍ ഡയലോഗ് കേള്‍ക്കുമ്പോള്‍ തന്നെ കയ്യടിച്ചിട്ടുണ്ട്''.- ശിവകാര്‍ത്തികേയന്റെ വാക്കുകള്‍. സെന്റ്. തെരേസാസ് കോളജിലെ കുട്ടികളെയാണ് താരം മോഹന്‍ലാല്‍ ഡയലോഗിലൂടെ കയ്യിലെടുത്തത്.
നിന്റെയൊക്കെ കൂട്ടത്തോട് പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിയെന്നു 🔥#Sivakarthikeyan during #Parasakthi Promotions.. Nobody asked or explained, here comes @Siva_Kartikeyan 😎🔥#Parasakthi promotions.. pic.twitter.com/PPQtDyWzgI— Unni Rajendran (@unnirajendran_) January 7, 2026
ശിവകാര്‍ത്തികേയനെ കൂടാതെ രവി മോഹന്‍, അഥര്‍വ, ശ്രീലീല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പൊങ്കല്‍ റിലീസായി ജനുവരി 10ന് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തും.