Wednesday, March 18, 2026 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 06.46 PM

പാലക്കാട് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകും; തൃത്താലയിൽ ബൽറാം ; കോൺഗ്രസിന്റെ് ജില്ലാ നേതൃയോഗത്തിൽ തീരുമാനം

uploads/news/2026/01/819573/2.gif
photo - facebook

പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റെ് എ തങ്കപ്പന്‍ മത്സരിക്കുമെന്ന് പുറത്ത് നിന്ന് വരുന്ന റിപ്പോര്‍ട്ട് . പാലക്കാട് കോണ്‍ഗ്രസിന്റെ് ജില്ലാ നേതൃയോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. പാലക്കാട് വീണ്ടും മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കരുക്കള്‍ നീക്കുന്നതിനിടെയാണ് എ തങ്കപ്പന്‍ മത്സരിക്കണമെന്ന നിലപാടില്‍ ജില്ലാ കോണ്‍ ഗ്രസ് മുന്നോട്ട് വരുന്നത്. തൃത്താലയില്‍ വിടി ബല്‍റാം തന്നെ വീണ്ടും മത്സരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.

പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോണ്‍ഗ്രസിന് തന്നെ വേണമെന്നും നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. പട്ടാമ്പി ലീഗിന് വിട്ടു കൊടുത്താല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുന്‍ എംഎല്‍എ സിപി മുഹമ്മദ് ഭീഷണി ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പില്‍ മത്സര സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട് കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രന്‍ കാണിക്കട്ടെ. സുരേന്ദ്രന്‍ മത്സരിച്ചാല്‍ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Ads by Google
Wednesday 07 Jan 2026 06.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW