-->
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. ജില്ലാകമ്മിറ്റി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് നടപടി. സാമ്പത്തിക ക്രമക്കേടും സംഘര്‍ഷങ്ങളും തുടര്‍ച്ചയായതോടെയാണ് നടപടി. ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ജില്ലാകമ്മിറ്റി തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്‍പ്പെടുത്തി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
സംഘര്‍ഷങ്ങളുടെ പേരില്‍ തുടര്‍ച്ചയായി യൂണിവേഴ്‌സിറ്റി കോളേജ് പ്രതികൂട്ടിലായിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ എത്തിയ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥി കൂടിയായ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയുണ്ടായി.